---
title: "സുരക്ഷിതരെന്ന് മലമ്പുഴ വനത്തിൽ അകപ്പെട്ട പോലീസ് സംഘം - വനത്തിലെത്തിയത് കഞ്ചാവ് പരിശോധനയ്ക്ക്"
english_title: "Police team trapped in Malampuzha forest "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4268/police-team-trapped-in-malampuzha-forest"
published_at: "2021-10-09T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61610a51beb50_malampuzha.jpg"
keywords: []
---

# സുരക്ഷിതരെന്ന് മലമ്പുഴ വനത്തിൽ അകപ്പെട്ട പോലീസ് സംഘം - വനത്തിലെത്തിയത് കഞ്ചാവ് പരിശോധനയ്ക്ക്

> **Lead Summary:** തങ്ങള്‍ സുരക്ഷിതരെന്ന് മലമ്പുഴ കാട്ടിലകപ്പെട്ട പൊലീസ് സംഘം. ഇന്നലെ രാത്രി കഴിഞ്ഞിരുന്ന പാറയുടെ മുകളില്‍ തുടരുകയാണ്. 14 അംഗ പൊലീസ് സംഘമാണ് കഞ്ചാവ് തോട്ടമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വനത്തില്‍ ഇന്നലെ പരിശോധനയ്ക്ക് പോയത്.

## Article Content

തങ്ങള്‍ സുരക്ഷിതരെന്ന് മലമ്പുഴ കാട്ടിലകപ്പെട്ട പൊലീസ് സംഘം. ഇന്നലെ രാത്രി കഴിഞ്ഞിരുന്ന പാറയുടെ മുകളില്‍ തുടരുകയാണ്. 14 അംഗ പൊലീസ് സംഘമാണ് കഞ്ചാവ് തോട്ടമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വനത്തില്‍ ഇന്നലെ പരിശോധനയ്ക്ക് പോയത്.

എന്നാല്‍ ഇവര്‍ മലമ്പുഴ വനമേഖലയില്‍ വഴി തെറ്റി ഉള്‍ക്കാട്ടില്‍ കുടുങ്ങുകയായിരുന്നു. താഴെ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാലേ തിരിച്ചിറങ്ങൂവെന്നും പൊലീസ് സംഘം അറിയിച്ചു.

പാലക്കാട് നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി സി ഡി ശ്രീനിവാസന്‍, മലമ്പുഴ സിഐ സുനില്‍കൃഷ്ണന്‍, വാളയാര്‍ എസ്‌ഐ രാജേഷ്, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട്ട് സേന അംഗങ്ങള്‍ ഉള്‍പ്പെടെ 14 ഉദ്യോഗസ്ഥരാണ് വനത്തിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4268/police-team-trapped-in-malampuzha-forest)