---
title: " പി വി ഹരിദാസിന്റെ ഓർമ പുതുക്കി ജോളി കാനായി ക്ലബ്ബ് പ്രവർത്തകർ"
english_title: "Jolly Kanai Club activists renew the memory of PV Haridas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42690/jolly-kanai-club-activists-renew-the-memory-of-pv-haridas"
published_at: "2022-05-14T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f416b12bfc_Picsart_22-05-14_11-12-36-897.jpg"
keywords: []
---

#  പി വി ഹരിദാസിന്റെ ഓർമ പുതുക്കി ജോളി കാനായി ക്ലബ്ബ് പ്രവർത്തകർ

> **Lead Summary:** പയ്യന്നൂർ: ജോളി കാനായിയുടെയും സി ആർ പി എഫിന്റെയും മുൻ വോളിബോൾ താരവും പയ്യന്നൂരിൽ വോളി ബോൾ രംഗത്തെ അതുല്യ പ്രതിഭയുമായിരുന്ന പി വി ഹരിദാസിന്റെ ഓർമ പുതുക്കി ജോളി കാനായി ക്ലബ്ബ് പ്രവർത്തകർ.

## Article Content

പയ്യന്നൂർ: ജോളി കാനായിയുടെയും സി ആർ പി എഫിന്റെയും മുൻ വോളിബോൾ താരവും പയ്യന്നൂരിൽ വോളി ബോൾ രംഗത്തെ അതുല്യ പ്രതിഭയുമായിരുന്ന പി വി ഹരിദാസിന്റെ ഓർമ പുതുക്കി ജോളി കാനായി ക്ലബ്ബ് പ്രവർത്തകർ.

ജോളി കാനായി ഗ്രൗണ്ടിൽ നടന്ന അനുസ്മരണ പരിപാടി പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത ഉദ്ഘാടനം ചെയ്തു പയ്യന്നൂരിലും പരിസരപ്രദേശങ്ങളും വോളിബോൾ രംഗത്ത് മികച്ച സംഭാവനകൾ നൽകി സ്റ്റേറ്റ് ടീമിൽ വരെ ഇടം പിടിച്ച വ്യക്തിയായിരുന്നു പി വി ഹരിദാസൻ.

വോളിബോളിലെ യേശു എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം നിരവധി ക്ലബ്ബുകൾക്ക് വേണ്ടി വിവിധയിടങ്ങളിൽ കോച്ചിംഗ് ക്യാമ്പുകൾ നടത്തിയിരുന്നു.നഗരസഭ ചെയർമാൻ കെ വി ലളിത ഉദ്ഘാടനം ചെയ്‌ത അനുസ്മരണപരിപാടിയിൽ വാർഡ് കൗൺസിലർ കെ എം ചന്തുക്കുട്ടി അധ്യക്ഷനായി.

മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്‌റ്റൻ ജോബി ജോസഫ് അനുസ്‌മരണ പ്രഭാഷണം നടത്തി. ജില്ല വോളിബോൾ അസോസിയേഷൻ സെക്രട്ടറി പി പി കൃ‌ഷ്‌ണൻ, എം ചന്ദ്രൻ, പി വി സുനിൽകുമാർ, സി സുന്ദരൻ, എം നാരായണൻ, എം വി രാഘവൻ, പി ബാലചന്ദ്രൻ, കെ വി ശശിധരൻ, എൻ വി രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42690/jolly-kanai-club-activists-renew-the-memory-of-pv-haridas)