കെഎസ്ആർടിസി പണിമുടക്കിൽ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി പണിമുടക്കിൽ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി ആന്റണി രാജു
May 14, 2022 11:44 AM | By Remya Raveendran

തിരുവനന്തപുരം :  കെഎസ്ആർടിസി പണിമുടക്കിൽ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ദേശീയ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ ശമ്പളം പിടിക്കാൻ തീരുമാനം.

ഈ മാസം 5 ന് പണിമുടക്കിയവരുടെ ശമ്പളവും പിടിക്കും. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക്.

24 മണിക്കൂർ സൂചനാ പണിമുടക്കിനായിരുന്നു സംഘടനകളുടെ ആഹ്വാനം. ഭരണകക്ഷി സംഘടനയായ എ.ഐ.ടി.യു.സി, കോൺഗ്രസ് സംഘടനയായ ടി.ഡി.എഫ്, ബിജെപി അനുകൂല സംഘടനയായ ബി.എം.എസ് എന്നിവർ പണിമുടക്കിൽ പങ്കെടുത്തിരുന്നു. സി.പി.ഐ.എം സംഘടനയായ സി.ഐ.ടി.യു പണിമുടക്കിൽ പങ്കെടുത്തിരുന്നില്ല.

പിന്നാലെ കെഎസ്ആർ‌ടിസി പണിമുടക്കിനെ നേരിടാന്‍ സർക്കാർ ഡയസ്നോൺ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പണിമുടക്ക് കൂടുതൽ പ്രതിസന്ധിയിലേക്കു സ്ഥാപനത്തെ കൊണ്ടുപോകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അന്ന് ചൂണ്ടിക്കാട്ടി. പണിമുടക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Ksrtcstrike

Next TV

Related Stories
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; മത സ്പർദ വളർത്തുന്ന കുറ്റത്തിന്  പൊലീസ്  കേസെടുത്തു

May 24, 2022 06:06 AM

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; മത സ്പർദ വളർത്തുന്ന കുറ്റത്തിന് പൊലീസ് കേസെടുത്തു

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം മത സ്പർദ വളർത്തുന്ന കുറ്റത്തിന് പൊലീസ് കേസെടുത്തു...

Read More >>
ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

May 23, 2022 11:54 PM

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍...

Read More >>
കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

May 23, 2022 11:31 PM

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു ...

Read More >>
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

May 23, 2022 11:25 PM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്...

Read More >>
ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

May 23, 2022 11:05 PM

ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി നാലു പേർ അറസ്റ്റിൽ...

Read More >>
ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

May 23, 2022 10:57 PM

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍...

Read More >>
Top Stories