ഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ഇന്ന് കൊച്ചിയിലെത്തും. ആം ആദ്മി പാർട്ടിയുടെയും ട്വന്റി ട്വന്റി എന്ന കിറ്റക്‌സ് കമ്പനി നേതൃത്വത്തിലുള്ള പാർട്ടിയുടെയും സഹകരണം കെജ്രിവാൾ പ്രഖ്യാപിക്കും.
നാളെ കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ കെജ്രിവാൾ പ്രസംഗിക്കും. ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് കേരളത്തിലും ആം ആദ്മി പാർട്ടി രാഷ്ട്രീയ ബദൽ തേടുന്നത്. നേരത്തെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സംയുക്ത സ്ഥാനാർഥിയെ നിർത്താൻ ആപ്പും ട്വന്റി ട്വന്റിയും ആലോചിച്ചിരുന്നു.
എന്നാൽ പിന്നീടിത് വേണ്ടെന്ന് വെക്കുകയായിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പിൽ ഈ സഖ്യം എന്ത് നിലപാട് സ്വീകരിക്കുമെന്നതും നാളെ നടക്കുന്ന പൊതുസമ്മേളനത്തിൽ വ്യക്തമാക്കുമെന്നാണ് സൂചന. കോൺഗ്രസ് പഴയ ശത്രുതയൊക്കെ മറന്ന് ട്വന്റി ട്വന്റിയെ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നാൽ മനസാക്ഷി വോട്ടിനാകും സഖ്യം ആഹ്വാനം ചെയ്യുക.
Kejriwal to arrive in Kochi today