ബത്തേരി : കർണ്ണാടക സ്വദേശിയായ വൈദ്യന്റെ കൊലപാതക്കേസ് പ്രതികൾക്കെതിരെ വീണ്ടും ആരോപണം. ബത്തേരി സ്വദേശിയാ ദീപേഷ് എന്ന യുവാവിന്റെ മരണത്തിന് പിന്നിൽ ഷൈബിൻ അഷറഫിന്റെ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കുടുംബം.
ദീപേഷിനെ ഇവരുൾപ്പെടുന്ന സംഘം തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചിരുന്നു.പിന്നീട് ദീപേഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2020 മാർച്ചിലാണ് ബത്തേരി ദൊട്ടപ്പങ്കുളം സ്വദേശിയായ ദീപേഷ് കർണ്ണാടക കുട്ട എന്ന സ്ഥലത്ത് വെച്ച് മരിക്കുന്നത്.
കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വഭാവികത ആരോപിക്കുകയാണ് കുടുംബം. പ്രദേശത്ത് നടന്ന വടം വലിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഷൈബിൻ ഉൾപ്പെടുന്ന സംഘം ദീപേഷിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചിരുന്നു.
ദീപേഷിന് ഗുരുതര പരിക്കേറ്റ ഈ സംഭവം ഒരു പോലീസുകാരൻ ഇടപെട്ട് ഒതുക്കിതീർക്കുകയായിരുന്നു.ഇതിന് പുറമേ ഷൈബിന്റെ സുഹൃത്തായ ജോസ് എന്നയാളുടെ മകളെയാണ് ദീപേഷ് വിവാഹം കഴിച്ചത്.ജോസിന്റെ എതിർപ്പ് നിലനിൽക്കെയായിരുന്നു വിവാഹം.
ദീപേഷിനെ കൊല്ലുമെന്ന് ജോസ് ഭീഷണി മുഴക്കിയിരുന്നു.ഇതെല്ലാം മരണത്തിന് പിന്നിലുണ്ടാവാമെന്നാണ് ദീപേഷിന്റെ അമ്മയും ബന്ധുക്കളും പറയുന്നത്. നീന്തലറിയുന്ന ദീപേഷ് ഒരിക്കലും അങ്ങനൊരു അപകടത്തിൽ മരിക്കില്ല.ഷൈബിനും ജോസിനുമുൾപ്പെടെ കടുത്ത വൈരാഗ്യം ദീപേഷിനോടുണ്ടായിരുന്നു.
ഇക്കാര്യങ്ങളിൽ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.ദീപേഷിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ജില്ലാ പോലീസ് മേധാവിക്ക് പരാതിയും നൽകിയിട്ടുണ്ട്.
Vaidyanmurder