---
title: "പടിയൂർ ഗവ.എച്ച്.എസ്.സി ലെ എൻ  എസ് എസ്  യൂനിറ്റ് നടപ്പാക്കുന്ന സഹപാഠിക്കൊരു സ്നേഹ വീടിന്റെ  താക്കോൽ കൈമാറ്റം മെയ് 17ന്"
english_title: "The keys to Sneha's house were handed over on May 17"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42738/the-keys-to-snehas-house-were-handed-over-on-may-17"
published_at: "2022-05-14T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f73fca5756_Screenshot_20220514_144831.jpg"
keywords: []
---

# പടിയൂർ ഗവ.എച്ച്.എസ്.സി ലെ എൻ  എസ് എസ്  യൂനിറ്റ് നടപ്പാക്കുന്ന സഹപാഠിക്കൊരു സ്നേഹ വീടിന്റെ  താക്കോൽ കൈമാറ്റം മെയ് 17ന്

> **Lead Summary:** പടിയൂർ: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി വിഭാഗം നാഷണൽ സർവ്വീസ് സ്കീം നടപ്പാക്കുന്ന സഹപാഠിക്കൊരു സ്നേഹ വീടിൽ ഉൾപ്പെടുത്തി പടിയൂർ ഗവ.എച്ച്.എസ്.സി ലെ വിദ്യാർഥി വി സനീഷിന് വേണ്ടി നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറ്റം മെയ് 17ന് വൈകുന്നേരം നാലുമണിക്ക് കെ കെ ശൈലജ ടീച്ചർ എം.എൽ.എ നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ ടി.എം രാജേന്ദ്രൻ കണ്ണൂരിൽ അറിയിച്ചു.

## Article Content

പടിയൂർ: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി വിഭാഗം നാഷണൽ സർവ്വീസ് സ്കീം നടപ്പാക്കുന്ന സഹപാഠിക്കൊരു സ്നേഹ വീടിൽ ഉൾപ്പെടുത്തി പടിയൂർ ഗവ.എച്ച്.എസ്.സി ലെ വിദ്യാർഥി വി സനീഷിന് വേണ്ടി നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറ്റം മെയ് 17ന് വൈകുന്നേരം നാലുമണിക്ക് കെ കെ ശൈലജ ടീച്ചർ എം.എൽ.എ നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ ടി.എം രാജേന്ദ്രൻ കണ്ണൂരിൽ അറിയിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിക്കും. പടിയൂർ മാങ്കുഴി എന്ന സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റിട്ട ഒറ്റു മുറി വീട്ടിലായിരുന്നു സനീഷും മതാപിതാക്കളും നേരത്തെ താമസിച്ചിരുന്നത്.

അധ്യാപകർ വീട് സന്ദർശിച്ചപ്പോഴാണ് ദുരിതാവസ്ഥ കണ്ടത്. ഇതേ തുടർന്നാണ് സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് വീട് നിർമ്മാണത്തിന് തീരുമാനമെടുത്തത്. 700 ച. അടി വിസ്തീർണമുള്ള രണ്ട് കിടപ്പ് മുറിയും ഹാളും അടുക്കളയുമടങ്ങുന്ന വീട് 93 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.

ആവശ്യമായ അഞ്ച് സെൻ്റ് സ്ഥലം ബന്ധുവാണ് നൽകിയത്.വാർത്താ സമ്മേളനത്തിൽ പി.ടി.എ പ്രസിഡൻ്റ് വി.വി. രാജീവ്, എം നൗഷജ, അറ്റ്ലിൻ വി.ടി പങ്കെടുത്തു.

ശൈലജ ടീച്ചർ എം.എൽ.എ നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ ടി.എം രാജേന്ദ്രൻ കണ്ണൂരിൽ അറിയിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിക്കും. പടിയൂർ മാങ്കുഴി എന്ന സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റിട്ട ഒറ്റു മുറി വീട്ടിലായിരുന്നു സനീഷും മതാപിതാക്കളും നേരത്തെ താമസിച്ചിരുന്നത്. അധ്യാപകർ വീട് സന്ദർശിച്ചപ്പോഴാണ് ദുരിതാവസ്ഥ കണ്ടത്. ഇതേ തുടർന്നാണ് സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് വീട് നിർമ്മാണത്തിന് തീരുമാനമെടുത്തത്. 700 ച. അടി വിസ്തീർണമുള്ള രണ്ട് കിടപ്പ് മുറിയും ഹാളും അടുക്കളയുമടങ്ങുന്ന വീട് 93 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ആവശ്യമായ അഞ്ച് സെൻ്റ് സ്ഥലം ബന്ധുവാണ് നൽകിയത്. വാർത്താ സമ്മേളനത്തിൽ പി.ടി.എ പ്രസിഡൻ്റ് വി.വി. രാജീവ്, എം നൗഷജ, അറ്റ്ലിൻ വി.ടി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42738/the-keys-to-snehas-house-were-handed-over-on-may-17)