---
title: "കാട്ടാനകൾ ഉറക്കം കെടുത്തുന്നതായി ആദിവാസി കുടുംബങ്ങൾ"
english_title: "Tribal families say the jungles are making them sleepy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42748/tribal-families-say-the-jungles-are-making-them-sleepy"
published_at: "2022-05-14T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f79015578b_5477eb85b9a6ce4f5bb53341931f954f57fba7c2969873f56510aba62ae5e643.jpg"
keywords: []
---

# കാട്ടാനകൾ ഉറക്കം കെടുത്തുന്നതായി ആദിവാസി കുടുംബങ്ങൾ

> **Lead Summary:** ആറളം: കാട്ടാനകൾ ഉറക്കം കെടുത്തുന്നതായി ആദിവാസി കുടുംബങ്ങൾ . ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്കിൽ ജലീൽ കടയ്ക്ക് സമീപം താമസിക്കുന്ന അൻപതോളം കുടുംബങ്ങളാണ് കാട്ടാനകളുടെ ഭീക്ഷണി നേരിടുന്നത്.

## Article Content

ആറളം: കാട്ടാനകൾ ഉറക്കം കെടുത്തുന്നതായി ആദിവാസി കുടുംബങ്ങൾ . ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്കിൽ ജലീൽ കടയ്ക്ക് സമീപം താമസിക്കുന്ന അൻപതോളം കുടുംബങ്ങളാണ് കാട്ടാനകളുടെ ഭീക്ഷണി നേരിടുന്നത്.

രാത്രികാലങ്ങളിൽ ഉറക്കം പോലും നഷ്ടപ്പെടുകയാണെന്ന് ഇവർ പറയുന്നു കഴിഞ്ഞ ദിവസം രാത്രി ഒരു കാട്ടു കൊമ്പൻ വീട്ടിനടുത്തെത്തി ഭീതി പരത്തിയെന്നും പടക്കം പൊട്ടിച്ച് ഓടിക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങളുടെ അടുത്തേക്ക് ഓടിയടുത്തെന്നും ജീവനും കൊണ്ട് വീട്ടിനുള്ളിലേക്ക് ഓടി കയറിയതിനാൽ രക്ഷപ്പെട്ടെന്നും താമസക്കാരനായ രാമു പറഞ്ഞു.

ഞങ്ങൾ താമസിക്കുന്ന ഷെഡിനടുത്തു കൂടിയാണ് കാട്ടാന പോയതെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും  അവർ പറഞ്ഞു . ഇവിടെ താമസിക്കുന്ന സുമിയും കാട്ടാന ദീക്ഷണിയിൽ ഭൂമി വിട്ടു പോകാൻ തയ്യാറെടുക്കുകയാണ് എന്ന് രാമു ആവർത്തിച്ച് പറയുന്നു. കാട്ടാനകൾ വാഴകൾ ഉൾപ്പെടായുള്ള കാർഷിക വിളകൾ നശിപ്പിക്കുന്നതും നിത്യ സംഭവമായി മാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42748/tribal-families-say-the-jungles-are-making-them-sleepy)