---
title: "രാജ്യത്ത് ഇന്നലെ 19,740 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. "
english_title: "Covid 19 update india oct 9"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4276/covid-19-update-india-oct-9"
published_at: "2021-10-09T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616128261df1a_images - 2021-10-08T180118.151.jpeg"
keywords: []
---

# രാജ്യത്ത് ഇന്നലെ 19,740 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 

> **Lead Summary:** **ന്യൂഡല്‍ഹി** : രാജ്യത്ത് ഇന്നലെ 19,740 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 2,36,643 പേരാണ് കോവിഡ് ബാധിച്ച്‌ ഇന്ത്യയില്‍ ചികില്‍സയില്‍ കഴിയുന്നത്.

## Article Content

**ന്യൂഡല്‍ഹി** : രാജ്യത്ത് ഇന്നലെ 19,740 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 2,36,643 പേരാണ് കോവിഡ് ബാധിച്ച്‌ ഇന്ത്യയില്‍ ചികില്‍സയില്‍ കഴിയുന്നത്.

206 ദിവസത്തെ ഏറ്റവും കുറവ് രോഗികളാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ 23,070 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ 248 പേര്‍ മരിച്ചു. രാജ്യത്ത് വാക്‌സിനേഷന്‍ 94 കോടിക്ക് അടുത്തെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 15 ദിവസത്തെ പ്രതിദിന കൊറോണ വൈറസ് വ്യാപനം 30000 ല്‍ താഴെയാണ്. രോഗമുക്തി നിരക്ക് 97.98 ശതമാനമാണ്. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4276/covid-19-update-india-oct-9)