വ്‌ളോഗർ റിഫയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയായ ഭർത്താവ് മെഹ്നാസ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഹർജി മെയ് 20ന് പരിഗണിക്കും. കോടതി പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
മെഹ്നാസിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒളിവിൽ പോയ മെഹ്നാസ് ഹൈക്കോടതിയിൽ സമീപിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
ഇയാളെ ചോദ്യം ചെയ്യുന്നതിനായി കാസർകോട് നീലേശ്വരത്തുള്ള ഇയാളുടെ വീട്ടിലെത്തിയെങ്കിലും മെഹ്നാസ് സ്ഥലലത്തുണ്ടായിരുന്നില്ല മാർച്ച് ഒന്നിനാണ് ദുബൈയിലെ ഫ്‌ളാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതിന് പിന്നാലെ നാട്ടിലെത്തിച്ച മൃതദേഹം ഉടനെ മറവുചെയ്യുകയായിരുന്നു.ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയിരുന്നു.
Husband Mehnaz seeks anticipatory bail in high court