---
title: "റെയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീണ വിദ്യാര്‍ഥിനി മരിച്ചു"
english_title: "A student was killed when a train hit her while she was taking a selfie off a railway bridge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42785/a-student-was-killed-when-a-train-hit-her-while-she-was-taking-a-selfie-off-a-railway-bridge"
published_at: "2022-05-14T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f9f224b74a_images (4).jpeg"
keywords: []
---

# റെയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീണ വിദ്യാര്‍ഥിനി മരിച്ചു

> **Lead Summary:** **കോഴിക്കോട്:** ഫറോക്ക് റെയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീണ വിദ്യാര്‍ഥിനി മരിച്ചു.

## Article Content

**കോഴിക്കോട്:** ഫറോക്ക് റെയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീണ വിദ്യാര്‍ഥിനി മരിച്ചു.

കരുവന്‍തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്. ഒപ്പമുണ്ടായ സുഹൃത്ത് പെരിങ്ങാവ് പട്ടായത്തില്‍ മുഹമ്മദ്‌ ഇഷാമിന് (16) പരിക്കേറ്റു.

ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. സെല്‍ഫി എടുക്കുന്നതിനിടെ കോയമ്ബത്തൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനാണ് ഇരുവരെയും തട്ടിയത്. ഇതിന് പിന്നാലെ പെണ്‍കുട്ടി പുഴയിലേക്കും ഇഷാം പാളത്തിലേക്കും വീണു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42785/a-student-was-killed-when-a-train-hit-her-while-she-was-taking-a-selfie-off-a-railway-bridge)