---
title: "കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മസ്കറ്റിലേക്ക് ഇന്‍ഡിഗോ വിമാന സര്‍വീസ് ജൂണ്‍ 16-ന് തുടങ്ങും"
english_title: "Indigo flight service from Kannur International Airport to Muscat will start on June 16"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42786/indigo-flight-service-from-kannur-international-airport-to-muscat-will-start-on-june-16"
published_at: "2022-05-14T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627fa1fa88b5b_images (7).jpeg"
keywords: []
---

# കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മസ്കറ്റിലേക്ക് ഇന്‍ഡിഗോ വിമാന സര്‍വീസ് ജൂണ്‍ 16-ന് തുടങ്ങും

> **Lead Summary:** **കണ്ണൂര്‍** : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മസ്കറ്റിലേക്ക് ഇന്‍ഡിഗോ വിമാന സര്‍വീസ് ജൂണ്‍ 16-ന് തുടങ്ങും.

## Article Content

**കണ്ണൂര്‍** : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മസ്കറ്റിലേക്ക് ഇന്‍ഡിഗോ വിമാന സര്‍വീസ് ജൂണ്‍ 16-ന് തുടങ്ങും.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസുകള്‍.വൈകീട്ട് 6.05-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 8.05-ന് മസ്കറ്റിലെത്തും. തിരികെ പുലര്‍ച്ചെ 2.10-ന് കണ്ണൂരില്‍ എത്തും. ടിക്കറ്റ് ബുക്കിങ്‌ അടുത്ത ദിവസം തുടങ്ങും. കണ്ണൂര്‍-മസ്കറ്റ് സെക്ടറില്‍ നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസും ഗോ ഫസ്റ്റും സര്‍വീസ് നടത്തുന്നുണ്ട്.പുതിയ സര്‍വീസ് തുടങ്ങുന്നതോടെ അതു പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42786/indigo-flight-service-from-kannur-international-airport-to-muscat-will-start-on-june-16)