കൊച്ചി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ കൊച്ചിയിലെത്തി. ഇന്ന് വൈകിട്ട് 7.20 ഓടെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. പാര്‍ട്ടി ദേശീയ നിരീക്ഷകന് എന്‍. രാജ, സംസ്ഥാന കണ്‍വീനര്‍ പി.സി. സിറിയക്, സെക്രട്ടറി പത്മനാഭന് ഭാസ്കരന്, ട്രഷറര്‍ പി.കെ. മുസ്തഫ എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. ട്വന്റി 20 നേതാവ് സാബു ജേക്കബും സ്വീകരിക്കാനെത്തിയിരുന്നു.
പുറത്തു കാത്തുനിന്ന നൂറുകണക്കിനു ആം ആദ്മി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത കേജരിവാള്‍ ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടലിലേക്ക് പോയി. ഞായറാഴ്ച രാവിലെ സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുടെ യോഗം നടക്കും. തുടര്‍ന്ന് മെമ്ബര്‍ഷിപ്പ് കാമ്ബയിന് കേജരിവാള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് കിഴക്കമ്ബലത്ത് ട്വന്റി 20 പൊതുയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.
Aap kejarival kerala