---
title: "ബസുകളില്‍ വ്യാജ ഡീസലെത്തുന്നത് അന്വേഷിക്കാന്‍ ഉത്തരവിട്ട് ഗതാഗതമന്ത്രി"
english_title: "fake diesel in buses kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4285/fake-diesel-in-buses-kerala"
published_at: "2021-10-09T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61615a890e7a3_tranceport minister.jpg"
keywords: []
---

# ബസുകളില്‍ വ്യാജ ഡീസലെത്തുന്നത് അന്വേഷിക്കാന്‍ ഉത്തരവിട്ട് ഗതാഗതമന്ത്രി

> **Lead Summary:** ബസുകളില്‍ വ്യാജ ഡീസലെത്തുന്നത് അന്വേഷിക്കാന്‍ ഗതാഗതമന്ത്രി ഉത്തരവിട്ടു. ഇന്നു തന്നെ അന്വേഷിക്കണമെന്ന് കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.

## Article Content

ബസുകളില്‍ വ്യാജ ഡീസലെത്തുന്നത് അന്വേഷിക്കാന്‍ ഗതാഗതമന്ത്രി ഉത്തരവിട്ടു. ഇന്നു തന്നെ അന്വേഷിക്കണമെന്ന് കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.

ഇന്ധനവില മറികടക്കാന്‍ സംസ്ഥാനത്ത് വ്യാജഡീസല്‍ ഒഴുക്കുന്നത് വാര്‍ത്തക്ക് പിന്നാലെയാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ബസുകളില്‍ വ്യാജ ഡീസല്‍ ഉപയോഗം വര്‍ധിക്കുന്നു. രാത്രിയുടെ മറവിലാണ് ഏജന്‍റുമാര്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് വ്യാജ ഡീസല്‍ എത്തിച്ച്‌ നല്‍കുന്നത്.

വ്യാജ ഡീസല്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ചെറിയ അപകടമുണ്ടായാല്‍ പോലും തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇരുട്ടില്‍ വ്യാജ ഡീസല്‍ കൊണ്ട് വന്ന ബാരലുകള്‍ ബസ് ജീവനക്കാര്‍ക്ക് കൈമാറും. പിന്നീട് ബസിനുള്ളില്‍ ബാരലുകള്‍ വെച്ച്‌ ഹോസുപയോഗിച്ച്‌ ടാങ്കിലേക്ക് നിറയ്ക്കുന്നു.

ഒന്നിനു പിന്നാലെ മറ്റു ചില ബസുകളിലേക്കും. ഡീസല്‍ വീല നൂറിലേക്കടുക്കുകയാണ്. എന്നാല്‍ എഴുപത് രൂപയില്‍ താഴെ മാത്രം മതി വ്യാജ ഡീസലിന്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4285/fake-diesel-in-buses-kerala)