---
title: "മാട്രിമോണി വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍"
english_title: "Defendant arrested for molesting a woman he met through matrimony and spreading footage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42855/defendant-arrested-for-molesting-a-woman-he-met-through-matrimony-and-spreading-footage"
published_at: "2022-05-15T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628073d06f8f6_images (12).jpeg"
keywords: []
---

# മാട്രിമോണി വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍

> **Lead Summary:** **കൊച്ചി**: മാട്രിമോണി വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍.

## Article Content

**കൊച്ചി**: മാട്രിമോണി വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍.

ബംഗളൂരുവില്‍ താമസിക്കുന്ന പാലക്കാട് മലമ്ബുഴ സ്വദേശി ദിലീപിനെയാണ് (38) നോര്‍ത്ത് പൊലീസ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

കാനഡയില്‍ താമസിക്കുന്ന യുവതിയുടെ പിതാവ് ആലപ്പുഴ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 2021 ജനുവരിയിലാണു കേസിനാസ്പദമായ സംഭവം. വൈവാഹിക പോര്‍ട്ടല്‍ വഴി പരിചയപ്പെട്ട ഇരുവരും അടുത്തു. യുവതി വിവാഹ മോചനത്തിനുള്ള നടപടികളിലായിരുന്നു. തന്റെ പിറന്നാള്‍ ആഘോഷത്തിനായി ദിലീപ് യുവതിയെ കൊച്ചിയിലെ ഹോട്ടലിലെത്തിച്ചു പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതായി പൊലീസ് പറയുന്നു.

കുറച്ചു കാലത്തിനു ശേഷം യുവതി തന്നോട് അകലം പാലിക്കുന്നതായി ഇയാള്‍ക്കു സംശയം തോന്നി. തുടര്‍ന്നു വൈരാഗ്യത്തില്‍ ഇയാള്‍ പീഡന ദൃശ്യങ്ങള്‍ യുവതിയുടെ അച്ഛനും ആദ്യ ഭര്‍ത്താവിനും അയച്ചു കൊടുക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ബംഗളൂരു കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ എറണാകുളത്തെത്തിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42855/defendant-arrested-for-molesting-a-woman-he-met-through-matrimony-and-spreading-footage)