---
title: "സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോഴുള്ള പിഴവ് - വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി"
english_title: "education minister exxplanation indian state count"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4286/education-minister-exxplanation-indian-state-count"
published_at: "2021-10-09T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61615c4fd356d_v sivankutty.jpg"
keywords: []
---

# സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോഴുള്ള പിഴവ് - വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

> **Lead Summary:** തിരുവനന്തപുരം: ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞതിലെ പിഴവില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നാക്കുപിഴ എല്ലാവര്‍ക്കും സംഭവിക്കാമെന്നും, അത്തരത്തിലൊന്നാണ് ഇന്നലെ സംഭവിച്ചതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത്.

## Article Content

തിരുവനന്തപുരം: ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞതിലെ പിഴവില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നാക്കുപിഴ എല്ലാവര്‍ക്കും സംഭവിക്കാമെന്നും, അത്തരത്തിലൊന്നാണ് ഇന്നലെ സംഭവിച്ചതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത്.

'നാക്കിന്റെ പിഴവൊക്കെ ലോകത്തുള്ള എല്ലാ മനുഷ്യനും സംഭവിക്കും.അക്കൂട്ടത്തില്‍ ഒരു പിഴവാണ് ഇന്നലെ സംഭവിച്ചിട്ടുള്ളത്. അതിനെ ആക്ഷേപിച്ചും, പലരൂപത്തിലും ചിലര്‍ ചിത്രീകരിക്കുന്നു. പ്രത്യേകിച്ച്‌ ബി ജെ പിക്കാരും, കോണ്‍ഗ്രസിന്റെ ഒരു വിഭാഗവും. അതിന്റെ പേരില്‍ അവര്‍ക്ക് ആത്മ സംതൃപ്തിയും ആശ്വാസവും കിട്ടുമെങ്കില്‍ അത് കിട്ടിക്കോട്ടെ, എനിക്കതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ആക്ഷേപിക്കുന്നവര്‍ക്കും, അവര്‍ മനുഷ്യരാണെങ്കില്‍ നാക്കുപിഴവൊക്കെ സംഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതൊന്നുമല്ല ഇവിടത്തെ പ്രശ്‌നം. ചൂണ്ടിക്കാണിക്കേണ്ടത് വിദ്യാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ നമ്മള്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ എന്തെങ്കിലും പിഴവുണ്ടോ, അതില്‍ എന്തെങ്കിലും മാറ്റംവരുത്തേണ്ടതുണ്ടോ എന്നതാണ്.

' മന്ത്രി പറഞ്ഞു. മന്ത്രി ഇന്നലെ പറഞ്ഞത് ' ഇന്ത്യയിലെ മുപ്പത്തിയഞ്ച് സംസ്ഥാനങ്ങള്‍ അല്ലേ, ഇരുപത്തിമൂന്ന് സംസ്ഥാനങ്ങള്‍ സ്‌കൂള്‍ തുറന്നു. മുപ്പത്തിയഞ്ചില്ല, ഇരുപത്തിമൂന്ന് സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ തുറന്നു. അവിടെയൊന്നും വലിയ പ്രശ്‌നങ്ങള്‍ വന്നിട്ടില്ല.'-എന്നാണ് മന്ത്രി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4286/education-minister-exxplanation-indian-state-count)