---
title: " യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്യാസ് സിലിണ്ടർ വില വർദ്ധനവിനെതിരെ വിറക് വിതരണം ചെയ്ത് സമരം നടത്തി"
english_title: "Protest against the increase in gas cylinder prices by distributing firewood with a wreath on the gas cylinder."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42862/protest-against-the-increase-in-gas-cylinder-prices-by-distributing-firewood-with-a-wreath-on-the-gas-cylinder"
published_at: "2022-05-15T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6280817c4f27e_InShot_20220515_095803639.jpg"
keywords: []
---

#  യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്യാസ് സിലിണ്ടർ വില വർദ്ധനവിനെതിരെ വിറക് വിതരണം ചെയ്ത് സമരം നടത്തി

> **Lead Summary:** **കൊട്ടിയൂർ : **ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം,കഞ്ഞി കുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടർ വില വർദ്ധനവിനെതിരെ ഗ്യാസ്‌ കുറ്റിക്ക് റീത്ത് വെച്ച് കൊണ്ട് വിറക് വിതരണം ചെയ്ത് സമരം നടത്തി.

## Article Content

**കൊട്ടിയൂർ : **ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം,കഞ്ഞി കുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടർ വില വർദ്ധനവിനെതിരെ ഗ്യാസ്‌ കുറ്റിക്ക് റീത്ത് വെച്ച് കൊണ്ട് വിറക് വിതരണം ചെയ്ത് സമരം നടത്തി.

യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം പ്രസിഡണ്ട്  നിഖിൽ പള്ളിക്കമാലിൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം,  റോബോർട്ട് വെള്ളംവെള്ളി ഉദ്ഘാടനം ചെയ്തു. കോട്ടിട്ട മോദിയും മോദിക്ക് പഠിക്കുന്ന പിണറായിയും കൂടി കള്ളങ്ങൾ മാത്രം പറഞ്ഞ് ജനങ്ങളെ പറ്റിച്ചു പിഴിഞ്ഞ്, തിന്നു കൊഴുത്ത, ജീവിക്കുകയാണെന്നു റോബോർട്ട് അഭിപ്രായപ്പെട്ടു.

ഐ എൻ ടി യു സി ജില്ല ജനറൽ സെക്രട്ടറി  ജയ്ഷ ബിജുവിന് വിറകു കെട്ട് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്യപ്പെട്ട ചടങ്ങിൽ, യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം ജനറൽ സെക്രട്ടറി  ആകാശ് ജോളി സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്  സോനു വല്ലത്തുകാരൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജിജോ അറക്കൽ, വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42862/protest-against-the-increase-in-gas-cylinder-prices-by-distributing-firewood-with-a-wreath-on-the-gas-cylinder)