---
title: "കൂത്തുപറമ്പ് ടൗണിലെ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "The young man who was being treated died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42869/the-young-man-who-was-being-treated-died"
published_at: "2022-05-15T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62809260eeb7f_Picsart_22-05-15_11-09-43-021.jpg"
keywords: []
---

# കൂത്തുപറമ്പ് ടൗണിലെ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** കൂത്തുപറമ്പ: കൂത്തുപറമ്പ് ടൗണിലെ എലിപ്പറ്റിച്ചിറയിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാച്ചപ്പൊയ്കയിലെ സി.കെ.ഹൗസിൽ പി.കെ.ഷാനിഫാണ് മരിച്ചത്.

## Article Content

കൂത്തുപറമ്പ: കൂത്തുപറമ്പ് ടൗണിലെ എലിപ്പറ്റിച്ചിറയിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാച്ചപ്പൊയ്കയിലെ സി.കെ.ഹൗസിൽ പി.കെ.ഷാനിഫാണ് മരിച്ചത്.

ചൊവ്വാഴ്ച്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം. രാവിലെ ഉണ്ടായ ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട ബൈക്ക് സുരക്ഷാ ഭിത്തിയിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു.

ഷാനിഫിനെ കണ്ണൂർ ചാലമിംസ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42869/the-young-man-who-was-being-treated-died)