---
title: "സംസ്ഥാനത്ത് 50 ജീവനക്കാരിൽ കൂടുതലുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിൽ  കുട്ടികൾക്കായി സൗജന്യ ശിശു പരിപാലന കേന്ദ്രം  ആരംഭിക്കണം"
english_title: "A free childcare center for children should be started in business and commercial establishments with more than 50 employees in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42873/a-free-childcare-center-for-children-should-be-started-in-business-and-commercial-establishments-with-more-than-50-employees-in-the-state"
published_at: "2022-05-15T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628097016e7c3_images (12).jpeg"
keywords: []
---

# സംസ്ഥാനത്ത് 50 ജീവനക്കാരിൽ കൂടുതലുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിൽ  കുട്ടികൾക്കായി സൗജന്യ ശിശു പരിപാലന കേന്ദ്രം  ആരംഭിക്കണം

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് 50 ജീവനക്കാരിൽ കൂടുതലുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ 6 മാസം മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്കായി സൗജന്യ ശിശു പരിപാലന കേന്ദ്രം ( ക്രഷ്) ആരംഭിക്കണം. ഇതു വ്യക്തമാക്കി കേരള വ്യാപാര-വാണിജ്യ സ്ഥാപന ചട്ടം ഭേദഗതി ചെയ്തു. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണു ഭേദഗതി.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് 50 ജീവനക്കാരിൽ കൂടുതലുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ 6 മാസം മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്കായി സൗജന്യ ശിശു പരിപാലന കേന്ദ്രം ( ക്രഷ്) ആരംഭിക്കണം. ഇതു വ്യക്തമാക്കി കേരള വ്യാപാര-വാണിജ്യ സ്ഥാപന ചട്ടം ഭേദഗതി ചെയ്തു. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണു ഭേദഗതി.

50 ജീവനക്കാരിലേറെയുള്ള സ്ഥാപനങ്ങൾക്കു സംയുക്തമായി വേണമെങ്കിലും ക്രഷ് ആരംഭിക്കാം. ജീവനക്കാർക്ക് സൗകര്യപ്രദമായ സ്ഥാലത്താകണം ഇത്. കുട്ടികളെ പരിപാലിക്കാൻ സർക്കാർ അംഗീകൃത പരിശീലനം നേടിയ വനിതകളെ 30 കുട്ടികൾക്ക് ഒരാൾ എന്ന നിലയിൽ തൊഴിലുടമ നിയമിക്കണം. കുട്ടികൾക്ക് 3 നേരം പോഷകാഹാരവും നൽകണം.

ഒരു കുട്ടിക്ക് 1.39 ചതുരശ്ര അടി എന്ന കണക്കിൽ കുറഞ്ഞത് 150 ചതുരശ്ര അടി വിസ്തീർണത്തിലാകണം കഷ്. മുലയൂട്ടാൻ പ്രത്യേക സ്ഥലമുണ്ടാകണം. 15 കുട്ടികൾക്ക് ഒന്ന് എന്ന കണക്കിൽ ശുചിമുറിയും വേണം. അമ്മമാരായ ജീവനക്കാർക്കു തൊഴിൽ ഇടവേളകളിൽ ഉൾപ്പെടെ ദിവസവും 4 തവണ ക്രഷ് സന്ദർശിക്കാൻ അവസരം നൽകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42873/a-free-childcare-center-for-children-should-be-started-in-business-and-commercial-establishments-with-more-than-50-employees-in-the-state)