---
title: "കോഴിമാലിന്യം ജില്ലയിലെ 2ാമത്തെ പ്ലാന്റ് മട്ടന്നൂരില്‍ 16 ന് ഉദ്ഘാടനം ചെയ്യും   "
english_title: "The 2nd plant in the poultry waste district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42886/the-2nd-plant-in-the-poultry-waste-district"
published_at: "2022-05-15T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6280a400a94a8_poultry-waste-manure-plants-500x500.jpg"
keywords: []
---

# കോഴിമാലിന്യം ജില്ലയിലെ 2ാമത്തെ പ്ലാന്റ് മട്ടന്നൂരില്‍ 16 ന് ഉദ്ഘാടനം ചെയ്യും   

> **Lead Summary:** മട്ടന്നൂര്‍: സംസ്ഥാനത്തെ ആദ്യ കോഴിമാലിന്യ വിമുക്തജില്ലയാകാന്‍ കണ്ണൂര്‍. ജില്ലയിലെ രണ്ടാമത്തെപ്ലാന്റിന്റെ ഉദ്ഘാടനം മട്ടന്നൂര്‍ നഗരസഭയിലെ പൊറോറയില്‍ തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിതാവേണു അറിയിച്ചു.

## Article Content

മട്ടന്നൂര്‍: സംസ്ഥാനത്തെ ആദ്യ കോഴിമാലിന്യ വിമുക്തജില്ലയാകാന്‍ കണ്ണൂര്‍. ജില്ലയിലെ രണ്ടാമത്തെപ്ലാന്റിന്റെ ഉദ്ഘാടനം മട്ടന്നൂര്‍ നഗരസഭയിലെ പൊറോറയില്‍ തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിതാവേണു അറിയിച്ചു.

കോഴിക്കടകള്‍ക്ക് ഇനി ലൈസന്‍സ് ലഭിക്കാന്‍ റന്ററിങ്ങ് പ്ലാന്റുമായി തയ്യാറാക്കിയ ഉടമ്പടി ഹാജരാക്കണം . മട്ടന്നൂരിലെ പ്ലാന്റുമായി ഇതുവരെ 55 പഞ്ചായത്തും 7 മുനിസിപ്പാലിയും ഒരു കോര്‍പ്പറേഷനും ഉടമ്പടി തയ്യാറാക്കി. സംസ്ഥാനത്ത് നഗരസഭ മുന്‍കൈയെടുത്ത് സ്ഥാപിച്ച ആദ്യ റന്ററിങ്ങ് പ്ലാന്റാണ് മട്ടന്നൂരിലേത്.

ഇതിനിടെ പ്ലാന്റിന്റെ സമീപ പ്രദേശങ്ങളില്‍ ദുര്‍ഗന്ധമുണ്ടെന്ന പരാതി ചൂണ്ടിക്കാട്ടിയപ്പോള്‍ ട്രയല്‍ സമയങ്ങളിലുണ്ടായിരുന്നെന്നും തുടര്‍ന്ന് ഇതു പരിഹരിച്ചതായും വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഷാഹിന സത്യന്‍, സി.വി. ശശീന്ദ്രന്‍, ഡോ. പി.വി. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42886/the-2nd-plant-in-the-poultry-waste-district)