---
title: "ഹരിത ഭാരവാഹികളുടെ പരാതിയിൽ ഉടൻ തീരുമാനം ഉണ്ടാകും, വനിത കമ്മീഷനെ ശക്തമാക്കാന്‍ നിയമ ഭേദഗതി അനിവാര്യം - പി സതിദേവി"
english_title: "Amendment of the law  strengthen  Women's Commission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4290/amendment-of-the-law-strengthen-womens-commission"
published_at: "2021-10-09T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616163a4e5000_p satidevi.jpg"
keywords: []
---

# ഹരിത ഭാരവാഹികളുടെ പരാതിയിൽ ഉടൻ തീരുമാനം ഉണ്ടാകും, വനിത കമ്മീഷനെ ശക്തമാക്കാന്‍ നിയമ ഭേദഗതി അനിവാര്യം - പി സതിദേവി

> **Lead Summary:** സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് മുൻ ഹരിത ഭാരവാഹികളുടെ പരാതിയിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. പൊലീസിന്റെ ഭാഗത്ത് നിന്ന് പോരായ്‌മ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

## Article Content

സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് മുൻ ഹരിത ഭാരവാഹികളുടെ പരാതിയിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. പൊലീസിന്റെ ഭാഗത്ത് നിന്ന് പോരായ്‌മ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

പരാതിക്കാരെയും എതിർകക്ഷികളെയും ഈ മാസം 11 ന് സിറ്റിംഗിൽ വിളിപ്പിക്കുമെന്നും പി സതീദേവി വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് മുൻ ഹരിത നേതാക്കൾ തിങ്കളാഴ്ച മൊഴി നൽകും. മറ്റന്നാൾ രാവിലെ 11 മണിക്ക് വനിതാ കമ്മിഷന് മൊഴി നൽകാൻ കോഴിക്കോട് ടൗൺ ഹാളിൽ എത്തും.

തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കോഴിക്കോട്ട് നടക്കുന്ന വനിത കമ്മിഷണറെ മെഗാ അദാലത്തിൽ ഹരിത നേതാക്കളുടെ മൊഴിയെടുക്കും. സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, കബീർ മുതുപറമ്പിൽ, വി എ വഹാബ് എന്നിവർക്കെതിരെയാണ് മുൻ ഹരിത നേതാക്കൾ പരാതി നൽകിയിട്ടുള്ളത്. ഇവരുടെ പരാതിയിന്മേലാണ് തിങ്കളാഴ്ച വനിത കമ്മിഷൻ മൊഴിയെടുക്കുന്നത്.

അതേസമയം പ്രണയം പോലും പുരുഷ മേധാവിത്വത്തിന്റെ അക്രമണോല്‍സുകതയുടെ പ്രതീകമായി മാറിയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. പെണ്‍കുട്ടി തനിക്ക് അധീനതയിലാകണം എന്ന ചിന്തയാണ് പലര്‍ക്കും. പാലാ കോളേജിലെ സംഭവം ഞെട്ടിപ്പിച്ചു. സ്ത്രീകളുടെ വിഷയങ്ങള്‍ ഗൗരവമായി തന്നെ ഏറ്റെടുക്കുമെന്നും സതീദേവി പറഞ്ഞു. കമ്മീഷനെ ശക്തമാക്കാന്‍ നിയമ ഭേദഗതി അനിവാര്യമാണ്.

മാധ്യമങ്ങളിലെ സ്ത്രീ സമത്വം സംബന്ധിച്ച്‌ മാര്‍ഗ്ഗരേഖയുടെ കരട് തയാറാക്കി സോഷ്യല്‍ മീഡിയകളെ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്താനും സര്‍ക്കാരിന് ശുപാര്‍ശ ചെയ്യും. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വവും നിയമ പരിരക്ഷയും ഉറപ്പാക്കുന്നതിനായി ശ്രമിക്കും. ഒക്ടോബര്‍ 25 നു ഏകദിന ശില്പശാലയോടെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കും. വനിതാ കമ്മീഷന് എറണാകുളത്തും റീജിയണല്‍ ഓഫീസ് തുടങ്ങും. ആരോഗ്യകരമായ കുടുംബബന്ധത്തിനായി വിവാഹ പൂര്‍വ കൗണ്‍സിലിംഗ് എല്ലാ ജില്ലയിലും നടപ്പിലാക്കും. കംമീഷന്റെ ഉത്തരവ് നടപ്പാക്കാന്‍ പലപ്പോഴും പൊലീസ് സഹകരിക്കുന്നില്ലെന്നും ഇത് മാറ്റാന്‍ നടപടി എടുക്കുമെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4290/amendment-of-the-law-strengthen-womens-commission)