---
title: "കണ്ണൂരില്‍ ക്ലാസ്സ് മുറി വൃത്തിയാക്കുന്നതിനിടെ പാമ്പിനെ കണ്ടെത്തി"
english_title: "snake found cleaning a classroom in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4292/snake-found-cleaning-a-classroom-in-kannur"
published_at: "2021-10-09T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616167f6b7cf1_snake 1.jpg"
keywords: []
---

# കണ്ണൂരില്‍ ക്ലാസ്സ് മുറി വൃത്തിയാക്കുന്നതിനിടെ പാമ്പിനെ കണ്ടെത്തി

> **Lead Summary:** കണ്ണൂര്‍: ക്ലാസ്സ് മുറിയില്‍ മൂര്‍ഖന്‍ പാമ്ബിനെ കണ്ടെത്തി. ഒന്നര വര്‍ഷമായി അടഞ്ഞ സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടയിലാണ് കണ്ണൂര്‍ മയ്യിലെ ഐഎംഎന്‍എസ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പാമ്ബിനെ കണ്ടെത്തിയത്.

## Article Content

കണ്ണൂര്‍: ക്ലാസ്സ് മുറിയില്‍ മൂര്‍ഖന്‍ പാമ്ബിനെ കണ്ടെത്തി. ഒന്നര വര്‍ഷമായി അടഞ്ഞ സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടയിലാണ് കണ്ണൂര്‍ മയ്യിലെ ഐഎംഎന്‍എസ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പാമ്ബിനെ കണ്ടെത്തിയത്.

കോവിഡ് കാലമായതിനാല്‍ സ്കൂളുകള്‍ അടഞ്ഞു കിടന്നതോടെയാണ് പാമ്ബ് ക്ലാസ്സ്‌ മുറിയില്‍ താമസമാക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി സ്‌കൂള്‍ അടഞ്ഞുകിടക്കുകയായിരുന്നു.

നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ച്‌ ഐഎംഎന്‍എസ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളും പരിസരവും വൃത്തിയാക്കാന്‍ എത്തിയവരാണ് പാമ്ബിനെ ക്ലാസ്‌റൂമില്‍ കണ്ടെത്തിയത്. മൂര്‍ഖനെ പിടികൂടി വനത്തിലേക്ക് വിട്ടയക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4292/snake-found-cleaning-a-classroom-in-kannur)