---
title: "കേളകം ടൗണിൽ  ദുരൂഹ സാഹചര്യത്തിൽ കണ്ട രണ്ടു പേരുടെ ആക്രമണത്തിൽ ഗൂർഖയ്ക്ക് പരിക്ക്"
english_title: "Gorkha injured in two attacks"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4293/gorkha-injured-in-two-attacks"
published_at: "2021-10-09T15:32:00+05:30"
category: "Kelakam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616168b06407a_WhatsApp Image 2021-10-09 at 3.26.57 PM.jpeg"
keywords: []
---

# കേളകം ടൗണിൽ  ദുരൂഹ സാഹചര്യത്തിൽ കണ്ട രണ്ടു പേരുടെ ആക്രമണത്തിൽ ഗൂർഖയ്ക്ക് പരിക്ക്

> **Lead Summary:** കേളകത്ത് കാനറാ ബേങ്ക് എ ടി എം പരിസരത്ത് സംശയാസ്പദമായി കണ്ട രണ്ടു പേരെ കാവലുണ്ടായിരുന്ന ഗൂർഖ തടഞ്ഞു. ഒരാളെ പിടികൂടി. തടയുന്നതിനിടയിൽ ഗൂർഖ ദിൽ ബഹാദൂറിന് പരിക്കേറ്റു. അക്രമികൾ കത്തി വീശിയപ്പോഴാണ് ഗൂർഖയ്ക്ക് പരിക്കേറ്റത്.

## Article Content

കേളകത്ത് കാനറാ ബേങ്ക് എ ടി എം പരിസരത്ത് സംശയാസ്പദമായി കണ്ട രണ്ടു പേരെ കാവലുണ്ടായിരുന്ന ഗൂർഖ തടഞ്ഞു. ഒരാളെ പിടികൂടി. തടയുന്നതിനിടയിൽ ഗൂർഖ ദിൽ ബഹാദൂറിന് പരിക്കേറ്റു. അക്രമികൾ കത്തി വീശിയപ്പോഴാണ് ഗൂർഖയ്ക്ക് പരിക്കേറ്റത്.

മോഷണ ശ്രമത്തിനെത്തിയതെന്ന് കരുതുന്ന രണ്ടു പേരിൽ ഒരാൾക്കും പരിക്കേറ്റു. പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4293/gorkha-injured-in-two-attacks)