---
title: "ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു - നാല് പേര്‍ അറസ്റ്റില്‍"
english_title: "girl was gang-raped the train journey four arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4294/girl-was-gang-raped-the-train-journey-four-arrested"
published_at: "2021-10-09T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61616a5920832_train rape.jpg"
keywords: []
---

# ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു - നാല് പേര്‍ അറസ്റ്റില്‍

> **Lead Summary:** ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ മോഷ്ടാക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മുംബൈയില്‍ നിന്നും ലക്‌നൗവിലേക്ക് പോകുകയായിരുന്ന പുഷ്പക് എക്സ്‌പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. എട്ട് പേരടങ്ങുന്ന സംഘത്തിലെ നാല് പേരെ പിടികൂടിയെന്നും ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു.

## Article Content

ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ മോഷ്ടാക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മുംബൈയില്‍ നിന്നും ലക്‌നൗവിലേക്ക് പോകുകയായിരുന്ന പുഷ്പക് എക്സ്‌പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. എട്ട് പേരടങ്ങുന്ന സംഘത്തിലെ നാല് പേരെ പിടികൂടിയെന്നും ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഇഗത്പുരി ടൗണില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ആയുധവുമായെത്തിയ സംഘം സ്ലീപ്പര്‍ കോച്ചില്‍ കയറുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ കൊള്ളയടിക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ച മറ്റ് യാത്രക്കാരെ മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. ട്രെയിന്‍ കസാര സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ ബഹളമുണ്ടാക്കുകയും ഓടിയെത്തിയ റെയില്‍വേ പൊലീസ് അക്രമികളില്‍ രണ്ട് പേരെ പിടികൂടുകയും ചെയ്തു.

ശേഷം മറ്റ് രണ്ട് പേരെ കൂടി പൊലീസ് പിടികൂടി. അറസ്റ്റിലായവരില്‍ നിന്ന് 34,000 രൂപയുടെ മോഷണ വസ്തുക്കള്‍ പിടിച്ചെടുത്തു. ബലാത്സംഗം, കവര്‍ച്ച എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4294/girl-was-gang-raped-the-train-journey-four-arrested)