---
title: "മലമ്പുഴ വനത്തില്‍ കുടുങ്ങിയ പൊലിസുകാരെ കണ്ടെത്തി"
english_title: "found Police team trapped in Malampuzha forest "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4295/found-police-team-trapped-in-malampuzha-forest"
published_at: "2021-10-09T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61616d4682879_malampuzha.jpg"
keywords: []
---

# മലമ്പുഴ വനത്തില്‍ കുടുങ്ങിയ പൊലിസുകാരെ കണ്ടെത്തി

> **Lead Summary:** പാലക്കാട്: വാളയാര്‍ വനമേഖലയില്‍ കഞ്ചാവ് വേട്ടക്കിറങ്ങി വനത്തില്‍ കുടുങ്ങിയ പൊലിസുകാരെ കണ്ടെത്തി. മലമ്ബുഴയില്‍ നിന്ന് വനത്തിലേക്ക് പോയ പൊലിസ് സംഘമാണ് ഉദ്യോഗസ്ഥരെ ചാര്‍ക്കോള മലയില്‍ നിന്ന് കണ്ടെത്തിയത്. മലമ്ബുഴ വനത്തില്‍ പരിശോധനയ്ക്ക് പോയ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളടക്കമുള്ള സംഘമാണ് വഴി തെറ്റി കാട്ടില്‍ കുടുങ്ങിയത്.

## Article Content

പാലക്കാട്: വാളയാര്‍ വനമേഖലയില്‍ കഞ്ചാവ് വേട്ടക്കിറങ്ങി വനത്തില്‍ കുടുങ്ങിയ പൊലിസുകാരെ കണ്ടെത്തി. മലമ്ബുഴയില്‍ നിന്ന് വനത്തിലേക്ക് പോയ പൊലിസ് സംഘമാണ് ഉദ്യോഗസ്ഥരെ ചാര്‍ക്കോള മലയില്‍ നിന്ന് കണ്ടെത്തിയത്. മലമ്ബുഴ വനത്തില്‍ പരിശോധനയ്ക്ക് പോയ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളടക്കമുള്ള സംഘമാണ് വഴി തെറ്റി കാട്ടില്‍ കുടുങ്ങിയത്.

നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി സിഡി ശ്രീനിവാസ്, മലമ്ബുഴ സിഐ സുനില്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് വനത്തില്‍ പരിശോധനയ്ക്ക് പോയത്. മഞ്ഞ് മൂടിയതോടെ വഴിതെറ്റി വനത്തില്‍ അകപ്പെടുകയായിരുന്നു.

ഇന്നു രാവിലെ അഞ്ചരയോടെയാണ് ഇവരെ തിരഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ആദിവാസികളും അടങ്ങുന്ന പത്തംഗ സംഘം പുറപ്പെട്ടു. വാളയാറിലെ മലബാര്‍ സിമന്റസ് ഭാഗത്തു നിന്നും മലമ്ബുഴ ഭാഗത്തു നിന്നും രണ്ടു സംഘങ്ങളായാണ് സംഘം തിരച്ചിലിനിറങ്ങിയത്. ഇതിനിടെ മൂന്നിടങ്ങളില്‍ സംഘം കാട്ടാനക്കൂട്ടത്തിന് മുന്നില്‍പ്പെട്ടു. വനത്തിലകപ്പെട്ടവര്‍ സുരക്ഷിതരാണെന്നും വൈകീട്ടോടെ തിരികെയെത്തിക്കാന്‍ കഴിയുമെന്നും ജില്ലാ പൊലിസ് മേധാവി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4295/found-police-team-trapped-in-malampuzha-forest)