---
title: "പേരാവൂർ ചിട്ടി തട്ടിപ്പ്: ഭരണ സമിതിയുടെ ജാഗ്രത കുറവ് പരിശോധിക്കും, പാർട്ടി നിക്ഷേപകർക്കൊപ്പമെന്ന് ഏരിയ സെക്രട്ടറി, ചിട്ടി നടത്താൻ താൻ അനുവാദം നൽകിയിട്ടില്ലെന്ന് പി ജയരാജൻ"
english_title: "Irregularities peravoor co-operative society"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4297/irregularities-peravoor-co-operative-society"
published_at: "2021-10-09T16:03:00+05:30"
category: "Peravoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61616ffd6ac6e_peravoor bank.jpg"
keywords: []
---

# പേരാവൂർ ചിട്ടി തട്ടിപ്പ്: ഭരണ സമിതിയുടെ ജാഗ്രത കുറവ് പരിശോധിക്കും, പാർട്ടി നിക്ഷേപകർക്കൊപ്പമെന്ന് ഏരിയ സെക്രട്ടറി, ചിട്ടി നടത്താൻ താൻ അനുവാദം നൽകിയിട്ടില്ലെന്ന് പി ജയരാജൻ

> **Lead Summary:** പേരാവൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയില്‍ ഒന്നരക്കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തില്‍ പാർട്ടി പൂർണമായും നിക്ഷേപകർക്കൊപ്പമാണെന്ന് ഏരിയ സെക്രട്ടറി അഡ്വ. എം രാജൻ.ഭരണ സമിതിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്.ഭരണസമിതിക്കും ജീവനക്കാര്‍ക്കും ഉണ്ടായ ജാഗ്രതക്കുറവിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പാര്‍ട്ടി മാറിനില്‍ക്കുന്നില്ലെന്നും നിക്ഷേപകര്‍ക്ക് പണം മുഴുവന്‍ കിട്ടുന്നത് വരെ ഒപ്പമുണ്ടാകുമെന്നും നേതൃത്വം വിശദീകരിച്ചു.

## Article Content

പേരാവൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയില്‍ ഒന്നരക്കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തില്‍ പാർട്ടി പൂർണമായും നിക്ഷേപകർക്കൊപ്പമാണെന്ന് ഏരിയ സെക്രട്ടറി അഡ്വ. എം രാജൻ.ഭരണ സമിതിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്.ഭരണസമിതിക്കും ജീവനക്കാര്‍ക്കും ഉണ്ടായ ജാഗ്രതക്കുറവിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പാര്‍ട്ടി മാറിനില്‍ക്കുന്നില്ലെന്നും നിക്ഷേപകര്‍ക്ക് പണം മുഴുവന്‍ കിട്ടുന്നത് വരെ ഒപ്പമുണ്ടാകുമെന്നും നേതൃത്വം വിശദീകരിച്ചു.

അതേസമയം പൂളക്കുറ്റി, തൊണ്ടിയിൽ സഹകരണ സംഘങ്ങളിലെ വൻ തട്ടിപ്പ് കോൺഗ്രസ്‌ മറച്ചു വെച്ചു കൊണ്ടാണ് സിപിഎമ്മിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും കോൺഗ്രസ്‌ - ലീഗ് നിലപാട് അപഹാസ്യമാണെന്നും രാജൻ പറഞ്ഞു.

അതിനിടെ പേരാവൂ‍ർ ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ ചിട്ടി നടത്താൻ അനുമതി നൽകിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന പി ജയരാജൻ. വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് സൊസൈറ്റി സെക്രട്ടറി പറയുന്നത്. തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ട എന്നും നിയമനടപടി സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു. സിപിഎമ്മിന്റെ സമ്മതത്തോടെയാണ് ചിട്ടി നടത്തിയിരുന്നതെന്നും പി ജയരാജനാണ് അനുമതി നൽകിയതെന്നും സൊസൈറ്റി സെക്രട്ടറി പറഞ്ഞിരുന്നു. എന്നാൽ ഈ വാദത്തെയാണ് ജയരാജൻ നിഷേധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4297/irregularities-peravoor-co-operative-society)