---
title: "തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല എം.എ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു"
english_title: "Thunchathezhuthachan Malayalam University invites applications for admission in MA courses"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42991/thunchathezhuthachan-malayalam-university-invites-applications-for-admission-in-ma-courses"
published_at: "2022-05-16T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281abca7a05c_images (21).jpeg"
keywords: []
---

# തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല എം.എ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

> **Lead Summary:** **തിരൂര്‍**: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല എം.എ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറവും വിജ്ഞാപനവും www.malayalamuniversity.edu.in ല്‍. ജൂണ്‍ 20 വരെ അപേക്ഷകള്‍ സ്വീകരിക്കും.

## Article Content

**തിരൂര്‍**: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല എം.എ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറവും വിജ്ഞാപനവും www.malayalamuniversity.edu.in ല്‍. ജൂണ്‍ 20 വരെ അപേക്ഷകള്‍ സ്വീകരിക്കും.

അപേക്ഷാഫീസ് 450 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങള്‍ക്ക് 225 രൂപ മതി.

എം.എ കോഴ്സില്‍ ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം/സാഹിത്യരചന/സംസ്കാര പൈതൃകം) ജേണലിസം & മാസ് കമ്യൂണിക്കേഷന്‍സ്, പരിസ്ഥിതി പഠനം, വികസനപഠനവും തദ്ദേശവികസനവും, ചരിത്രം, സോഷ്യോളജി, ചലച്ചിത്രപഠനം, താരതമ്യ സാഹിത്യപഠനവും വിവര്‍ത്തനപഠനവും എന്നിങ്ങനെ 11 വിഷയങ്ങളിലാണ് പഠനാവസരം.

ഓരോ കോഴ്സിലും 20 പേര്‍ക്കാണ് പ്രവേശനം. നാല് സെമസ്റ്ററുകളായുള്ള രണ്ടു വര്‍ഷത്തെ ഫുള്‍ടൈം കോഴ്സുകളാണിത്. പ്രായപരിധി 28 വയസ്സ്. പ്രവേശന/അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42991/thunchathezhuthachan-malayalam-university-invites-applications-for-admission-in-ma-courses)