---
title: "സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്"
english_title: "By-polls in 42 local body wards tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42996/by-polls-in-42-local-body-wards-tomorrow"
published_at: "2022-05-16T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281b063d68ab_images (23).jpeg"
keywords: []
---

# സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെ വോട്ടെടുപ്പ് നടക്കും.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെ വോട്ടെടുപ്പ് നടക്കും.

കാസര്‍കോട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. രണ്ട് കോര്‍പറേഷന്‍, എഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലായി 182 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. ബുധനാഴ്ച രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42996/by-polls-in-42-local-body-wards-tomorrow)