---
title: "കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി അയവില്ലാതെ തുടരുന്നു"
english_title: "The salary crisis in KSRTC continues unabated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43002/the-salary-crisis-in-ksrtc-continues-unabated"
published_at: "2022-05-16T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281b87dd9b20_images (25).jpeg"
keywords: []
---

# കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി അയവില്ലാതെ തുടരുന്നു

> **Lead Summary:** **തിരുവനന്തപുരം** : കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി അയവില്ലാതെ തുടരുന്നു. ശമ്പളം എന്നു കൊടുക്കാനാകുമെന്ന ഉറപ്പ് സർക്കാരിനോ മാനേജ്മെന്റിനോ ഇല്ല. ഇന്നലെ അവധി ദിവസമായിരുന്നതിനാൽ കൂടുതൽ ചർച്ചകളും നടന്നില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട മന്ത്രിമാർ അവിടം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനാൽ പ്രശ്നപരിഹാരം നീളുമെന്നാണു സൂചന.

## Article Content

**തിരുവനന്തപുരം** : കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി അയവില്ലാതെ തുടരുന്നു. ശമ്പളം എന്നു കൊടുക്കാനാകുമെന്ന ഉറപ്പ് സർക്കാരിനോ മാനേജ്മെന്റിനോ ഇല്ല. ഇന്നലെ അവധി ദിവസമായിരുന്നതിനാൽ കൂടുതൽ ചർച്ചകളും നടന്നില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട മന്ത്രിമാർ അവിടം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനാൽ പ്രശ്നപരിഹാരം നീളുമെന്നാണു സൂചന.

യൂണിയനുകൾക്കെതിരെ മന്ത്രി ആന്റണി രാജു ഇന്നലെയും ശക്തമായ വിമർശനം ഉന്നയിച്ചതോടെ സംഘടനകൾ കൂടുതൽ പ്രതിരോധത്തിലായി. ജീവനക്കാർ കൂട്ടത്തോടെ സംഘടനകൾ വിട്ടു പോയേക്കുമോ എന്ന ഭീതിയും യൂണിയനുകൾക്കുണ്ട്.

തിരുവനന്തപുരത്തു നടക്കുന്ന സിഐടിയു സംസ്ഥാന ജനറൽ കൗൺസിലിൽ ശമ്പള പ്രതിസന്ധി ചർച്ചയായേക്കുമെന്നു സൂചനയുണ്ട്. സിപിഎം അനുകൂല സംഘടനയായ കെഎസ്ആർടിഇഎ സമ്മേളനത്തിൽ പ്രശ്നങ്ങൾ ഉന്നയിക്കും. ഗതാഗതമന്ത്രി ജീവനക്കാർക്കെതിരെ നടത്തിയ വിമർശനങ്ങളെപ്പറ്റിയും മുതിർന്ന സിപിഎം നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ ചർച്ചയാക്കുവാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43002/the-salary-crisis-in-ksrtc-continues-unabated)