---
title: "ആത്മഹത്യാശ്രമം ഫെയ്സ്ബുക്കില്‍ ലൈവായി പ്രചരിപ്പിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു"
english_title: "Police have rescued a young man who spread the suicide attempt live on Facebook"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43006/police-have-rescued-a-young-man-who-spread-the-suicide-attempt-live-on-facebook"
published_at: "2022-05-16T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281c054d76c4_images (27).jpeg"
keywords: []
---

# ആത്മഹത്യാശ്രമം ഫെയ്സ്ബുക്കില്‍ ലൈവായി പ്രചരിപ്പിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു

> **Lead Summary:** **കോട്ടയം**: ആത്മഹത്യാശ്രമം ഫെയ്സ്ബുക്കില്‍ ലൈവായി പ്രചരിപ്പിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു.

## Article Content

**കോട്ടയം**: ആത്മഹത്യാശ്രമം ഫെയ്സ്ബുക്കില്‍ ലൈവായി പ്രചരിപ്പിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു.

'എന്റെ ആത്മഹത്യ ലൈവ്' എന്ന പേരിലാണ് ദൃശ്യങ്ങള്‍ വന്നത്. വിവരമറിഞ്‍ പൊലീസ് എത്തി യുവാവിനെ ആശുപത്രിയിലാക്കി.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണു യുവാവ് കൈ മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പെട്ട ഒരാളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തിയപ്പോല്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. യുവാവിനെ അനുനയിപ്പിച്ച്‌ വീടിന്റെ വാതില്‍ തുറപ്പിച്ചാണ് അകത്ത് കയറിയത്. പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി. യുവാവിന്റെ നില ​ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43006/police-have-rescued-a-young-man-who-spread-the-suicide-attempt-live-on-facebook)