---
title: "സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി"
english_title: "gold smuggling case sandeep released "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4302/gold-smuggling-case-sandeep-released"
published_at: "2021-10-09T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61617effc8551_sandeep nair.jpg"
keywords: []
---

# സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി

> **Lead Summary:** സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ ജയിൽ മോചിതനായി. കൊഫെപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് ജയിൽ മോചിതനായത്. നേരത്തേ സ്വർണക്കടത്ത്, ഡോളർ കടത്ത്, എൻഐഎ കേസുകളിൽ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു.

## Article Content

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ ജയിൽ മോചിതനായി. കൊഫെപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് ജയിൽ മോചിതനായത്. നേരത്തേ സ്വർണക്കടത്ത്, ഡോളർ കടത്ത്, എൻഐഎ കേസുകളിൽ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു.

കൊഫെപോസ തടവ് അവസാനിച്ചതോടെയാണ് ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. കേസിൽ മാപ്പ് സാക്ഷിയായിരുന്ന സന്ദീപിന്റെ ജയിൽ മോചനം അറസ്റ്റിലായി ഒരു വർഷത്തിനും മൂന്ന് മാസത്തിനും ശേഷമാണ്.

അതിനിടെ കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു വിൽക്കുന്നതായി സന്ദീപ് പ്രതികരിച്ചു. ഇപ്പോൾ ഒന്നും പറയാനില്ല. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും സന്ദീപ് വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4302/gold-smuggling-case-sandeep-released)