---
title: "ശ്രീബുദ്ധന്റെ പിറന്നാൾ ആഘോഷത്തിൽ സംബന്ധിക്കാൻ പ്രധാനമന്ത്രി മോദി ഇന്ന് നേപ്പാളിൽ"
english_title: "Prime Minister Narendra Modi is in Nepal today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43044/prime-minister-narendra-modi-is-in-nepal-today"
published_at: "2022-05-16T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281f0342d2a3_Screenshot_20220516_115351.jpg"
keywords: []
---

# ശ്രീബുദ്ധന്റെ പിറന്നാൾ ആഘോഷത്തിൽ സംബന്ധിക്കാൻ പ്രധാനമന്ത്രി മോദി ഇന്ന് നേപ്പാളിൽ

> **Lead Summary:** പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാൾ സന്ദർശിക്കും. ശ്രീബുദ്ധന്റെ 2566ാം പിറന്നാൾ ആഘോഷങ്ങളോടനുബന്ധിച്ചാണ് സന്ദർശനം.

## Article Content

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാൾ സന്ദർശിക്കും. ശ്രീബുദ്ധന്റെ 2566ാം പിറന്നാൾ ആഘോഷങ്ങളോടനുബന്ധിച്ചാണ് സന്ദർശനം.

ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിലും പ്രാർഥന നടത്തും. ഉത്തർപ്രദേശിലെ കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി ലുംബിനിയിൽ എത്തുക.     

നരേന്ദ്രമോദിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ സ്വീകരിക്കും. കേന്ദ്രസർക്കാർ 100 കോടി ചെലവിട്ട് നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനവും ഇരുനേതാക്കളും നിർവഹിക്കും. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും.     

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43044/prime-minister-narendra-modi-is-in-nepal-today)