---
title: "ഏലപ്പീടികയിൽ മുൻകാല ജനപ്രതിനിധികളെ ആദരിച്ചു"
english_title: "Former MPs were honored at Elappedika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43057/former-mps-were-honored-at-elappedika"
published_at: "2022-05-16T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281f968781e4_Picsart_22-05-16_12-41-15-834.jpg"
keywords: []
---

# ഏലപ്പീടികയിൽ മുൻകാല ജനപ്രതിനിധികളെ ആദരിച്ചു

> **Lead Summary:** ഏലപ്പീടിക : നവീകരിച്ച വായനശാല ഹാൾ ഉൽഘാടനവും, മുൻ ജനപ്രതിനിധികളെ ആദരിക്കലും സംഘടിപ്പിച്ചു.ഏലപ്പീടിക എൽ .പി .സ്കൂളിന് ഫാൻ വിതരണവും, സൗണ്ട് സിസ്റ്റം ഉദ്ഘാടനവും, സമ്മാന വിതരണവും പരിപാടിയുടെ ഭാഗമായി നടത്തി.

## Article Content

ഏലപ്പീടിക : നവീകരിച്ച വായനശാല ഹാൾ ഉൽഘാടനവും, മുൻ ജനപ്രതിനിധികളെ ആദരിക്കലും സംഘടിപ്പിച്ചു.ഏലപ്പീടിക എൽ .പി .സ്കൂളിന് ഫാൻ വിതരണവും, സൗണ്ട് സിസ്റ്റം ഉദ്ഘാടനവും, സമ്മാന വിതരണവും പരിപാടിയുടെ ഭാഗമായി നടത്തി.

പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഏലപ്പീടിക സാംസ്ക്കാരിക നിലയത്തിൻ്റെ ഉൽഘാടനവും, മുൻ ജനപ്രതിനിധികളായ ലിജി തോമസ്, എ.പി.ബേബി, എടാൻ ചന്ദ്രൻ , ഷീബ ദേവസ്യ എന്നിവരെയാണ് ആദരിച്ചത്.

വായനശാല ഫാൻ വിതരണവും മൽസര വിജയിയായ ആര്യ സന്ദീപിനുള്ള സമ്മാനവിതരണവും വായനശാല ജനകീയ സഹകരണത്തോടെ വാങ്ങിയ മൈക്ക് സെറ്റിൻ്റെ ഉൽഘാടനവും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ നിർവഹിച്ചു.

വായനശാല പ്രസിഡണ്ട് ജോബ് ഒ.എ.അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ബഷീർ കെ.എ, വാർഡ് മെമ്പർ ജിമ്മി അബ്രാഹം, ജിബിൻ വർഗ്ഗീസ്, ആർ ഷജിബിൻ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43057/former-mps-were-honored-at-elappedika)