---
title: "ചാലാട് സ്വദേശിയായ റിസോർട്ട് ഉടമയെ തട്ടിക്കൊണ്ടുപോയ കേസിൽ 2 പേരെ കൂടി കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു"
english_title: "Case of kidnapping resort owner from Chalat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43066/case-of-kidnapping-resort-owner-from-chalat"
published_at: "2022-05-16T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628200554ade8_IMG-20220516-WA0038.jpg"
keywords: []
---

# ചാലാട് സ്വദേശിയായ റിസോർട്ട് ഉടമയെ തട്ടിക്കൊണ്ടുപോയ കേസിൽ 2 പേരെ കൂടി കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** ചാലാട്: ചാലാട് സ്വദേശിയായ റിസോർട്ട് ഉടമയെ തട്ടിക്കൊണ്ടുപോയ കേസിൽ 2 പേരെ കൂടി കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടട കെ കെ ഹെറിറ്റേജ് ഉടമയും ചാലാട് പഞ്ചാബ് റോഡിന് സമീപം കെ പി ശ്രീരഞ്ജിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 2 പേരെ കൂടി ടൌൺ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

## Article Content

ചാലാട്: ചാലാട് സ്വദേശിയായ റിസോർട്ട് ഉടമയെ തട്ടിക്കൊണ്ടുപോയ കേസിൽ 2 പേരെ കൂടി കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടട കെ കെ ഹെറിറ്റേജ് ഉടമയും ചാലാട് പഞ്ചാബ് റോഡിന് സമീപം കെ പി ശ്രീരഞ്ജിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 2 പേരെ കൂടി ടൌൺ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

അലവിലെ കക്കിരിക്കൻ ഹൗസിൽ കെ.പി.സായ് പ്രയാഗ് (27) മേലെചൊവ്വ ലോകനാഥ്വീ വേർ സ് റോഡിലെ സി.അസിൽ (27) എന്നിവരെയാണ് ബംഗളുരുവിൽ നിന്നും പോലസ് സംഘം വിദഗ്ദമായി പിടികൂടിയത്.

കേസിൽ 2 പ്രതികളെ നേരത്തെ പിടികൂടിയിരുന്നതായി ടൗൺ സി.എ ശ്രീജിത്ത് കൊടേരി അറിയിച്ചു. ആറാങ്കോട് സ്വദേശി  രഞ്ജിത്ത് കുമാർ, മേലെ ചൊവ്വ സ്വദേശി റിനോയ് അനിൽ എന്നിവരെയാണ് ടൗൺ പോലീസ് ഈ കേസിൽ നേരത്തെ അറസ്റ് ചെയ്തത്.കഴിഞ്ഞ മാസം 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43066/case-of-kidnapping-resort-owner-from-chalat)