---
title: "തൃക്കാക്കരയിൽ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല,  ആപ്-ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ല: ഇ പി ജയരാജൻ     "
english_title: "EP Jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43077/ep-jayarajan"
published_at: "2022-05-16T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628206586ade1_Screenshot_20220516_132018.jpg"
keywords: []
---

# തൃക്കാക്കരയിൽ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല,  ആപ്-ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ല: ഇ പി ജയരാജൻ     

> **Lead Summary:** തൃക്കാക്കര: തൃക്കാക്കരയിൽ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വികസനത്തെ പിന്തുണക്കുന്നവർക്ക് ഇടതുപക്ഷത്തിനൊപ്പം നിൽക്കാം.

## Article Content

തൃക്കാക്കര: തൃക്കാക്കരയിൽ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വികസനത്തെ പിന്തുണക്കുന്നവർക്ക് ഇടതുപക്ഷത്തിനൊപ്പം നിൽക്കാം.

തൃക്കാക്കരയിൽ ട്വന്റി ട്വന്റി രാഷ്ട്രീയ നിലപാട് പറയട്ടെ. ആപ്-ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. തൃക്കാക്കരയിൽ എൽ ഡി എഫ് രണ്ടാംഘട്ട പ്രചാരണം ആരംഭിച്ചു. ജോ ജോസഫിന്റെ വാഹന പ്രചാരണം ഇന്ന് ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.

യുഡിഎഫും ഇന്ന് മുതൽ പ്രചാരണം ശക്തമാക്കും. ഉമാ തോമസിന്റെ ഇന്നത്തെ പ്രചാരണം കെ സുധാകരൻ ഉദ്ഘാടനം ചെയ്യും. എൻഡിഎയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ഇന്ന് പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.അതേസമയം ട്വന്റി ട്വന്റിയുടെ രാഷ്ട്രീയനിലപാട് ഇന്ന് പ്രഖ്യാപിക്കും.

ഏതെങ്കിലും മുന്നണിയെ പ്രഖ്യാപിക്കുമോ അതോ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യുമോ എന്നാണ് മുന്നണികൾ ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43077/ep-jayarajan)