---
title: "ഷാബാ ഷെറിഫിന്റെ കൊലപാതകം ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു"
english_title: "Assassination of Shaba Sheriff"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43116/assassination-of-shaba-sheriff"
published_at: "2022-05-16T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628237761f45e_IMG-20220516-WA0062.jpg"
keywords: []
---

# ഷാബാ ഷെറിഫിന്റെ കൊലപാതകം ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു

> **Lead Summary:** കണ്ണൂർ:നിലമ്പൂരിൽ പാരമ്പര്യനാട്ടുവൈദ്യൻ മൈസൂർ സ്വദേശി ഷാബാ ഷെറീഫിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റകൃത്യത്തിൽ ഏർപ്പെട്ട മുഴുവൻ കുറ്റവാളികളേയും കണ്ടെത്തി വേണ്ട ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

## Article Content

കണ്ണൂർ:നിലമ്പൂരിൽ പാരമ്പര്യനാട്ടുവൈദ്യൻ മൈസൂർ സ്വദേശി ഷാബാ ഷെറീഫിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റകൃത്യത്തിൽ ഏർപ്പെട്ട മുഴുവൻ കുറ്റവാളികളേയും കണ്ടെത്തി വേണ്ട ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

അമൂല്യവും അപൂർവ്വമായ അറിവുകളുള്ള നാട്ടുവൈദ്യന്മാരെ സംരക്ഷിക്കണമെന്നും കൊല്ലപ്പെട്ട ഷാബാ ഷെരീഫിന്റെ കുടുംബത്തിനു സർക്കാർ വേണ്ട സഹായം നൽകണമെന്നും സംസ്ഥാന സിക്രട്ടറി എൻ.ഇ.പവിത്രൾ ഗുരുക്കൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43116/assassination-of-shaba-sheriff)