---
title: "ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ വെറ്ററിനറി ഡോക്ടർ നിയമനം"
english_title: "Appointment of Veterinary Doctor in various blocks of the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43192/appointment-of-veterinary-doctor-in-various-blocks-of-the-district"
published_at: "2022-05-17T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628309cb5885b_images (34).jpeg"
keywords: []
---

# ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ വെറ്ററിനറി ഡോക്ടർ നിയമനം

> **Lead Summary:** **കണ്ണൂർ : **മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ്സ്‌കീമുകളുടെ ഭാഗമായി ഈ വർഷം ജില്ലയിലെ കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിക്കൂർ, തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ, എടക്കാട്, കല്ല്യാശ്ശേരി ബ്ലോക്കുകളിൽ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു.

## Article Content

**കണ്ണൂർ : **മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ്സ്‌കീമുകളുടെ ഭാഗമായി ഈ വർഷം ജില്ലയിലെ കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിക്കൂർ, തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ, എടക്കാട്, കല്ല്യാശ്ശേരി ബ്ലോക്കുകളിൽ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു.

വൈകിട്ട് ആറ് മണി മുതൽ രാവിലെ ആറ് മണി വരെ (രാത്രി കാലങ്ങളിൽ) വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തിൽ 90 ദിവസത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ അസ്സൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം മെയ് 19ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2700267.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43192/appointment-of-veterinary-doctor-in-various-blocks-of-the-district)