---
title: "ആംബുലന്‍സ് പ്രവര്‍ത്തനം; മാനദണ്ഡങ്ങള്‍ വരുന്നു"
english_title: "Ambulance operation; The standards are coming"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43231/ambulance-operation-the-standards-are-coming"
published_at: "2022-05-17T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62833bcdd17e5_PTI04_24_2021_000082B_1619865179339_1620307124059.jpg"
keywords: []
---

# ആംബുലന്‍സ് പ്രവര്‍ത്തനം; മാനദണ്ഡങ്ങള്‍ വരുന്നു

> **Lead Summary:** തിരുവനന്തപുരം: ആംബുലന്‍സുകളുടെ പ്രവര്‍ത്തനത്തിന് മാനദണ്ഡങ്ങള്‍ വരുന്നു. ദേശീയ ആംബുലന്‍സ് കോഡിലെ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി റോഡ് സുരക്ഷ അതോറിറ്റിയുടെ മാര്‍ഗരേഖ തയാറായി. നിരക്ക് ഏകീകരിക്കുന്നത് മുതല്‍ സൈറണ്‍ പ്രവര്‍ത്തിപ്പിക്കണമെന്നതുവരെയുള്ള കാര്യങ്ങള്‍ മാര്‍ഗരേഖയിലുണ്ട്.

## Article Content

തിരുവനന്തപുരം: ആംബുലന്‍സുകളുടെ പ്രവര്‍ത്തനത്തിന് മാനദണ്ഡങ്ങള്‍ വരുന്നു. ദേശീയ ആംബുലന്‍സ് കോഡിലെ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി റോഡ് സുരക്ഷ അതോറിറ്റിയുടെ മാര്‍ഗരേഖ തയാറായി. നിരക്ക് ഏകീകരിക്കുന്നത് മുതല്‍ സൈറണ്‍ പ്രവര്‍ത്തിപ്പിക്കണമെന്നതുവരെയുള്ള കാര്യങ്ങള്‍ മാര്‍ഗരേഖയിലുണ്ട്.

സംസ്ഥാനത്ത് 315 കനിവ് 108 ആംബുലന്‍സുകളും സ്വകാര്യ മേഖലയില്‍ 8128 എണ്ണവും സര്‍വിസ് നടത്തുന്നുണ്ട്. ലൈറ്റുകള്‍ തോന്നുന്നതുപോലെ ഘടിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരും.

ഓരോ വിഭാഗത്തിലെയും ആംബുലന്‍സുകള്‍ക്ക് സൈറണും അവയുടെ പരമാവധി ശബ്ദവും സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കും. എല്ലാവര്‍ക്കും കളര്‍ കോഡും ഏര്‍പ്പെടുത്തും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43231/ambulance-operation-the-standards-are-coming)