---
title: "വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില ആയിരം രൂപ ; ഇതില്‍ കേരളത്തിന് എത്ര കിട്ടും?"
english_title: "The price for a home cooking gas cylinder "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43237/the-price-for-a-home-cooking-gas-cylinder"
published_at: "2022-05-17T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628340fe48b09_IMG-20220517-WA0042.jpg"
keywords: []
---

# വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില ആയിരം രൂപ ; ഇതില്‍ കേരളത്തിന് എത്ര കിട്ടും?

> **Lead Summary:** തിരുവനന്തപുരം: പാചകവാതക സിലിന്‍ഡറില്‍നിന്ന് സംസ്ഥാനത്തിന് കിട്ടുന്ന നികുതി 23.95 രൂപ മാത്രമാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയാണിത്. സിലിന്‍ഡര്‍ ഒന്നിന് സംസ്ഥാനത്തിന് 300 രൂപയിലധികം കിട്ടുമെന്ന് സാമൂഹികമാധ്യമങ്ങളിലെ പ്രചാരണത്തിന് അടിസ്ഥാനമില്ല.

## Article Content

തിരുവനന്തപുരം: പാചകവാതക സിലിന്‍ഡറില്‍നിന്ന് സംസ്ഥാനത്തിന് കിട്ടുന്ന നികുതി 23.95 രൂപ മാത്രമാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയാണിത്. സിലിന്‍ഡര്‍ ഒന്നിന് സംസ്ഥാനത്തിന് 300 രൂപയിലധികം കിട്ടുമെന്ന് സാമൂഹികമാധ്യമങ്ങളിലെ പ്രചാരണത്തിന് അടിസ്ഥാനമില്ല.

വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിന്‍ഡറിന് അഞ്ചുശതമാനമാണ് നികുതി. ഇതിന്റെ പകുതിയാണ് കേരളത്തിന് കിട്ടുന്നത്. വാണിജ്യാവശ്യത്തിനുള്ള സിലിന്‍ഡറിന്18 ശതമാനമാണ് നിരക്ക്. ഇതിന്റെ പകുതിയും കേരളത്തിന് കിട്ടും.

വീട്ടാവശ്യത്തിനുള്ള സിലിന്‍ഡറിന്റെ ഉത്പാദനത്തിന് 600 രൂപമാത്രമാണ് ചെലവ്. ബാക്കി തുക തീരുമാനിക്കുന്നത് കേന്ദ്രവും കമ്പനികളുമാണ്. 50 കോടി കണക്ഷനുണ്ടെന്ന് കണക്കാക്കിയാല്‍ രണ്ടുലക്ഷം കോടിയെങ്കിലും പാചകവാതകത്തിന്റെ അധികവിലയില്‍നിന്ന് കേന്ദ്രത്തിന് കിട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43237/the-price-for-a-home-cooking-gas-cylinder)