---
title: "തൃക്കാക്കരയിൽ സഭയ്ക്ക് സ്ഥാനാർഥിയില്ല, വോട്ട് ആർക്കെന്ന് വിശ്വാസികൾക്ക് തീരുമാനിക്കാം: കർദിനാൾ"
english_title: "Church has no candidate in Thrikkakara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43265/church-has-no-candidate-in-thrikkakara"
published_at: "2022-05-17T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628352432bd9e_Screenshot_20220517_125922.jpg"
keywords: []
---

# തൃക്കാക്കരയിൽ സഭയ്ക്ക് സ്ഥാനാർഥിയില്ല, വോട്ട് ആർക്കെന്ന് വിശ്വാസികൾക്ക് തീരുമാനിക്കാം: കർദിനാൾ

> **Lead Summary:** തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിൽ സഭയ്ക്ക് സ്ഥാനാർഥിയില്ലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി. തെരഞ്ഞെടുപ്പിൽ സഭ സ്ഥാനാർഥികളെ നിർത്താറില്ല.

## Article Content

തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിൽ സഭയ്ക്ക് സ്ഥാനാർഥിയില്ലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി. തെരഞ്ഞെടുപ്പിൽ സഭ സ്ഥാനാർഥികളെ നിർത്താറില്ല.

തൃക്കാക്കരയിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികൾക്ക് തീരുമാനിക്കാം. നിർദേശം   നൽകാനില്ലെന്നും കർദിനാൾ പറഞ്ഞു.എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു.

ഇതിന് മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്തുവന്നിരുന്നു. ജോസഫ് നിയമസഭയുടെ സ്ഥാനാർഥിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കോൺഗ്രസ് നേതാക്കളാണ് ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന വ്യാപക പ്രചാരണം ആദ്യം അഴിച്ചുവിട്ടത്.

ഇത് തിരിച്ചടിയാകുമെന്ന് കണ്ടതോടെ ഇത്തരം പ്രചാരണങ്ങളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ഒഴിവാകുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43265/church-has-no-candidate-in-thrikkakara)