---
title: "പയ്യന്നൂർ കാറമേൽ മഖാം ഉറൂസ് 18 മുതൽ 22 വരെ നടക്കും"
english_title: "Makham Urus 18 to 22 on Payyanur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43278/makham-urus-18-to-22-on-payyanur"
published_at: "2022-05-17T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62835c320e5ae_Picsart_22-05-17_13-55-24-092.png"
keywords: []
---

# പയ്യന്നൂർ കാറമേൽ മഖാം ഉറൂസ് 18 മുതൽ 22 വരെ നടക്കും

> **Lead Summary:** **പയ്യന്നൂർ : **കാറമേൽ മഖാം ഉറൂസ് നാളെമുതൽ പയ്യന്നൂർ കാറമേൽ മഖാം ഉറൂസ് 18 മുതൽ 22 വരെ നടക്കും. 18-ന് രാവിലെ ഏഴിന് മഖാം സിയാറത്ത് നടക്കും. സാജിദ് ഫൈസി നേതൃത്വം നൽകും.

## Article Content

**പയ്യന്നൂർ : **കാറമേൽ മഖാം ഉറൂസ് നാളെമുതൽ പയ്യന്നൂർ കാറമേൽ മഖാം ഉറൂസ് 18 മുതൽ 22 വരെ നടക്കും. 18-ന് രാവിലെ ഏഴിന് മഖാം സിയാറത്ത് നടക്കും. സാജിദ് ഫൈസി നേതൃത്വം നൽകും.

7.30-ന് പതാക ഉയർത്തൽ. മഗ്‌രിബ് നിസ്‌കാരനന്തരം നടക്കുന്ന സമ്മേളനം സയ്യിദ് ഹുസൈൻ തങ്ങൾ അൽ അസ്ഹരി പട്ടാമ്പി ഉദ്ഘാടനം ചെയ്യും. ഉറൂസ് കമ്മിറ്റി ചെയർമാൻ ടി.കെ.സി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനാകും. രാത്രി എട്ടിന് കുമ്മനം നിസാമുദ്ദീൻ അസ്ഹരി എൽ ഖാസിമി മതപ്രഭാഷണം നടത്തും.

19-ന് രാത്രി 7.30-ന് സ്വലാത്ത് വാർഷികത്തിൽ മുഹമ്മദ് മശ്ഊദ് ഹൈത്തമി മതപ്രഭാഷണം നടത്തും. സയ്യിജ് നജുമുദ്ധീൻ പൂക്കോയ തങ്ങൾ, ഹൈദ്രൂസി അൽ യാമിനി ഖാദിരി വയനാട് എന്നിവർ നേതൃത്വം നൽകും. 20-ന് ജുമഅ നിസ്‌കാരാനന്തരം ഖത്തംദുഅഃ സയ്യിദ് ഉമ്മർ കോയ തങ്ങൾ നേതൃത്വം നൽകും. രാത്രി എട്ടിന് അൻവർ മുഹ്യുദ്ധീൻ ഹുദവി ആലുവ മതപ്രഭാഷണം നടത്തും. 21-ന് രാത്രി എട്ടിന് ബുർദ മജ്‌ലിസിന് ഖാജാ ഹുസൈൻ ദാരിമി വയനാട്, ഹാമിദ് ഹൈതമി എന്നിവർ നേതൃത്വം നൽകും.

22-ന് ളുഹർ നിസ്‌കാരാനന്തരം മൗലീദ് പാരായണം. തുടർന്ന് അന്നദാനം നടക്കും. വൈകീട്ട് നാലിന് പുതുക്കിപ്പണിത മദ്രസ കെട്ടിടോദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫിരി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. സി.എച്ച്. അബൂബക്കർ ഹാജി മുഖ്യാതിഥിയാകും. രാത്രി എട്ടിന് ജലീൽ റഹ്‌മാനി വാണിയൂരിന്റെ മതപ്രഭാഷണം. തുടർന്ന് സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാർഥനയ്ക്കും സയ്യിദ് അലി തങ്ങൾ കുമ്പോൽ നേതൃത്വം നൽകും.

പത്രസമ്മേളനത്തിൽ ടി.കെ.സി. മുഹമ്മദ് കുഞ്ഞി ഹാജി, എൻ. അബ്ദുൾ അസീസ് ഹാജി, മുഹമ്മദ് മശ്ഊദ് ഹൈത്തമി, എ. മുത്തലിബ്, എൻ. അബ്ദുള്ള, സി.എച്ച്. യാസിൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43278/makham-urus-18-to-22-on-payyanur)