---
title: "നിർമാണത്തിലിരിക്കുന്ന കിണറ്റിൽ അകപ്പെട്ട വിദ്യാർഥിയെ അഗ്നിരക്ഷാസേന രക്ഷിച്ചു"
english_title: "Firefighters rescue a student trapped in a well under construction"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43312/firefighters-rescue-a-student-trapped-in-a-well-under-construction"
published_at: "2022-05-17T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628379ff863ea_Picsart_22-05-17_16-02-58-016.jpg"
keywords: []
---

# നിർമാണത്തിലിരിക്കുന്ന കിണറ്റിൽ അകപ്പെട്ട വിദ്യാർഥിയെ അഗ്നിരക്ഷാസേന രക്ഷിച്ചു

> **Lead Summary:** ചെറുപുഴ: കാനംവയൽ ചേന്നാട്ട് കൊല്ലിയിൽ നിർമാണത്തിലിരിക്കുന്ന കിണറ്റിൽ അകപ്പെട്ട വിദ്യാർഥിയെ അഗ്നിരക്ഷാസേന രക്ഷിച്ചു. വല്ലൂർ അലൻ ബിനു ആണ് കിണറ്റിൽ അകപ്പെട്ടത്.

## Article Content

ചെറുപുഴ: കാനംവയൽ ചേന്നാട്ട് കൊല്ലിയിൽ നിർമാണത്തിലിരിക്കുന്ന കിണറ്റിൽ അകപ്പെട്ട വിദ്യാർഥിയെ അഗ്നിരക്ഷാസേന രക്ഷിച്ചു. വല്ലൂർ അലൻ ബിനു ആണ് കിണറ്റിൽ അകപ്പെട്ടത്.

ചെറുവത്തൂർ ടെക്‌നിക്കൽ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. 30 അടിയോളം താഴ്ചയുള്ള കിണറിന് പകുതിയിലേറെ ഭാഗത്ത് പടവുകൾ ഉണ്ട്. പടവിൽനിന്ന് ഏണി വഴി കിണറ്റിൽ ഇറങ്ങിയ അലൻ തിരിച്ച് കയറുന്നതിനിടെ ഏണിയുടെ കമ്പ് ഒടിഞ്ഞ് താഴെ വീഴുകയായിരുന്നു.

വീഴ്ചയിൽ അലന്റെ കാലിന് പൊട്ടൽ ഉണ്ടായി. പ്രദേശത്തുകൂടി പോവുകയായിരുന്ന മാധ്യമപ്രവർത്തകരായ മധു കരേള, പി.കെ. അനീഷ് എന്നിവർ കിണറ്റിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കാലിന് പരിക്കേറ്റതിനാൽ അലനെ കിണറ്റിൽനിന്നും പുറത്തെടുക്കാനായില്ല.

പെരിങ്ങോത്തുനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ഗ്രേഡ് എ.എസ്.ടി.ഒ.മാരായ ടി.കെ. സുനിൽ കുമാർ, കെ.കെ.വി. ഗണേശൻ, ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർമാരായ യു. വിനീഷ്, എ. രാമകൃഷ്ണൻ, ഹോംഗാർഡുമാരായ പി.വി. സദാനന്ദൻ, സോണിയ ബിജു എന്നിവരാണ് ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43312/firefighters-rescue-a-student-trapped-in-a-well-under-construction)