---
title: "ലഖിംപൂര്‍ കര്‍ഷക കൊലപാതകം; ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു"
english_title: "Ashish Mishra continues to be questioned "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4332/ashish-mishra-continues-to-be-questioned"
published_at: "2021-10-09T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6161ac3ea35c4_ashish-mishra.jpg"
keywords: []
---

# ലഖിംപൂര്‍ കര്‍ഷക കൊലപാതകം; ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു

> **Lead Summary:** കർഷക കൊലപാതകത്തിൽ ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. ലഖിംപൂരിലെ കൊലപാതകത്തില്‍ യുപി സര്‍ക്കാരിന്‍റെ നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായത്.

## Article Content

കർഷക കൊലപാതകത്തിൽ ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. ലഖിംപൂരിലെ കൊലപാതകത്തില്‍ യുപി സര്‍ക്കാരിന്‍റെ നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായത്.

സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ സംയുക്ത കിസാന്‍ മോര്‍ച പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഒക്ടോബര്‍ 18ന് രാജ്യവ്യാപകമായി റെയില്‍ ഉപരോധിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. ശക്തമായ കര്‍ഷക പ്രധിഷേധത്തിന്‍റെയും സുപ്രീം കോടതി ഇടപെടലിന്റെയും ഫലമായാണ് ലഖിംപൂരിലെ കര്‍ഷക കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ആശിഷ് മിശ്ര ഹാജരായിയുന്നില്ല. ഇതോടെ യുപി സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. മന്ത്രി പുത്രനെ സംരക്ഷിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് കര്‍ഷക നേതാക്കളും വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ യുപി സര്‍ക്കാരിന്റെ നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആശിഷ് മിശ്ര ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായത്.

കര്‍ഷക കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ യുപി പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. സംഭവം നടന്ന സമയത്ത് താന്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്നും യുപിയില്‍ ഗുസ്തി മത്സരത്തിന്റെ സംഘടനവുമായി ബന്ധപ്പെട്ട് മറ്റൊരു സഥലത്ത് ആയിരുന്നുവെന്നും ആശിഷ് മിശ്ര യുപി പൊലീസിനോട് പറഞ്ഞു. എന്നാല്‍ കൊലക്കുറ്റത്തിനും കലാപ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും ആശിഷ് മിശ്രക്കെതിരെ യുപി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

അതേസമയം, ലഖിംപൂര്‍ ഖേരി കൂട്ടകൊലയുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. ഈ മാസം പന്ത്രണ്ടിന് ലഖിംപൂരില്‍ പ്രതിഷേധ പരിപാടിക്ക് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു. ഒക്ടോബര്‍ 18ന് രാജ്യവ്യാപകമായി റെയില്‍ ഉപരോധം സംഘടിപ്പിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 26ന് ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ മഹാപഞ്ചായത്ത് ചേരുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. കര്‍ഷകരുടെ സമരം ശക്തമാകുന്നതോടെ ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയിലാകുകയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4332/ashish-mishra-continues-to-be-questioned)