---
title: "ക്ഷേമ പെന്‍ഷന്‍ ഇനിയും വര്‍ധിപ്പിക്കും: കോടിയേരി ബാലകൃഷ്ണന്‍   "
english_title: "Kodiyeri Balakrishnan will further increase the welfare pension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43324/kodiyeri-balakrishnan-will-further-increase-the-welfare-pension"
published_at: "2022-05-17T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62838368dfc22_Kodiyeri_Balakrishnan_EPS.jpg"
keywords: []
---

# ക്ഷേമ പെന്‍ഷന്‍ ഇനിയും വര്‍ധിപ്പിക്കും: കോടിയേരി ബാലകൃഷ്ണന്‍   

> **Lead Summary:** സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ ഇനിയും വര്‍ധിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വികസനം കുടിലുകളിലെത്തിച്ചത് പിണറായി സര്‍ക്കാരാണെന്നും റോഡും പാലവും മാത്രമല്ല ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ക്കും പിണറായി സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയതായും കോടിയേരി അവകാശപ്പെട്ടു.

## Article Content

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ ഇനിയും വര്‍ധിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വികസനം കുടിലുകളിലെത്തിച്ചത് പിണറായി സര്‍ക്കാരാണെന്നും റോഡും പാലവും മാത്രമല്ല ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ക്കും പിണറായി സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയതായും കോടിയേരി അവകാശപ്പെട്ടു.

എതിര്‍പ്പ് ശക്തമായതോടെ കല്ലിടലില്‍ നിന്നും പിന്നോട്ട് പോയെങ്കിലും കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്നാവര്‍ത്തിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നും അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയ സര്‍ക്കാരാണിതെന്നും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ ഓര്‍മ്മിപ്പിച്ച് കോടിയേരി സൂചിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43324/kodiyeri-balakrishnan-will-further-increase-the-welfare-pension)