---
title: "നഗരത്തിൽ വിലക്കയറ്റപിശാചുക്കളിറങ്ങി: വേറിട്ട സമരവുമായി കുക്കിങ് വർക്കേഴ്സ് യൂനിയൻ"
english_title: "Inflation demonized the city"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43326/inflation-demonized-the-city"
published_at: "2022-05-17T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283870930c69_Picsart_22-05-17_16-58-37-107.jpg"
keywords: []
---

# നഗരത്തിൽ വിലക്കയറ്റപിശാചുക്കളിറങ്ങി: വേറിട്ട സമരവുമായി കുക്കിങ് വർക്കേഴ്സ് യൂനിയൻ

> **Lead Summary:** കണ്ണൂർ: പാചക വാതക - നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ വിലക്കയറ്റ പിശാചുക്കളിറങ്ങി. കേരളാ സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കാൾടെക്സിൽ നടത്തിയ ഉണർത്ത് സമരത്തിൻ്റെ ഭാഗമായാണ് വിലക്കയറ്റ പിശാചിറങ്ങിയത്.

## Article Content

കണ്ണൂർ: പാചക വാതക - നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ വിലക്കയറ്റ പിശാചുക്കളിറങ്ങി. കേരളാ സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കാൾടെക്സിൽ നടത്തിയ ഉണർത്ത് സമരത്തിൻ്റെ ഭാഗമായാണ് വിലക്കയറ്റ പിശാചിറങ്ങിയത്.

സമരപ്പന്തലിന് മുന്നിലിറങ്ങിയ പിശാചുക്കൾ ബസ് യാത്രക്കാർക്കും നഗരത്തിലെത്തിയവർക്കും കൗതുകകരമായി. കെ.എസ്.സി.ഡബ്ലു.യുവിൻ്റെ നേതൃത്വത്തിൽ നടത്തിയ സമരം സംസ്ഥാന ജനറൽ സിക്രട്ടറി ഉസ്മാൻപാറയിൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് നസീർ കൂത്തുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി വി.ഹനീഫ, സംസ്ഥാന പ്രസിഡണ്ട് ഹാരീസ് കൊട്ടാരം, മുഹമ്മദ് കുഞ്ഞി, സജി വിളക്കോട്, എം.ടി.റഫീഖ്, സി.അൻസാരി, റയീസ്, കെ.അൻസാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43326/inflation-demonized-the-city)