ഉപ്പുവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണം: തീരദേശ ഗ്രാമസഭ

ഉപ്പുവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണം: തീരദേശ ഗ്രാമസഭ
May 17, 2022 05:36 PM | By Niranjana

 കണ്ണൂർ :  തീരദേശത്തെ ഉപ്പുവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് മാട്ടൂലിൽ ചേർന്ന തീരദേശ ഗ്രാമസഭയിൽ വിവിധ ഗ്രാമപഞ്ചായത്തുകൾ ആവശ്യപ്പെട്ടു. ഉപ്പുവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാർ സഹായം ആവശ്യമാണെന്നും ഇത് ജില്ലാ പദ്ധതിയായി ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോവുമെന്നും ഗ്രാമസഭയിൽ അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ആദ്യത്തേതായ 2022-23 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി തീരദേശ പഞ്ചായത്തുകളെ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച തീരദേശ ഗ്രാമസഭ എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കയ്പാട് നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ പദ്ധതി വേണമെന്ന് ഏഴോം, കല്ല്യാശ്ശേരി, പട്ടുവം, രാമന്തളി ഗ്രാമപഞ്ചായത്തുകൾ ആവശ്യപ്പെട്ടു. പഴയങ്ങാടി-അഴീക്കൽ ടൂറിസം പദ്ധതി, മാട്ടൂൽ പുലിമുട്ട് കേന്ദ്രമാക്കി ടൂറിസം പദ്ധതി, ഇരിണാവ് ഡാം പുതുക്കി പണിയൽ, നട്ടിക്കടവ് ടൂറിസം പദ്ധതി, വിവിധ പുഴകളുടെ സംരക്ഷണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. മൂന്ന് ഭാഗം പുഴകളാലും ഒരു ഭാഗവും കടലാലും ചുറ്റപ്പെട്ട രാമന്തളി ഗ്രാമപഞ്ചായത്തിനെ കായൽദ്വീപ് പരിഗണനയിൽനിന്ന് നീക്കം ചെയ്തതിന്റെ ബുദ്ധിമുട്ടുകൾ രാമന്തളി ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ചു. ടൂറിസ്റ്റുകൾക്കായി എട്ടിക്കുളം-പാലക്കോട് നടപ്പാത, അപായ സൂചനാബോർഡുകൾ എന്നീ ആവശ്യങ്ങളും ഉയർന്നു. അഴീക്കോട് ഫിഷറീസ് ഹൈസ്‌കൂളിൽ തദ്ദേശീയരായ മത്സ്യ അനുബന്ധമേഖലയിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്കും പ്രവേശനം നൽകണമെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടു. അനധികൃത മണൽവാരൽ വളപട്ടണം, അഴീക്കോട് ഗ്രാമപഞ്ചായത്തുകൾക്ക് ഭീഷണിയാവുന്നതിനാൽ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി മേഖലയിൽ മൂല്യവർധിത ഉൽപ്പന്ന നിർമ്മാണ കേന്ദ്രം, നീർക്കടവിൽ ഫിഷ് ലാൻഡിംഗ് സെൻറർ എന്നീ ആവശ്യങ്ങളും അവർ ഉന്നയിച്ചു. ഗ്രാമസഭയിൽ ഉയർന്നുവന്ന നിർദേശങ്ങൾക്ക് മുഖ്യപരിഗണന നൽകി പദ്ധതി രൂപീകരണം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.

യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി ഗംഗാധരൻ മാസ്റ്റർ വികസന രൂപരേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് പി പി ഷാജിർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് എം ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ കെ സി ജിഷ (കണ്ണൂർ), പി കെ പ്രമീള (എടക്കാട്), പി വി വത്സല (പയ്യന്നൂർ), സിപി അനിത (തലശ്ശേരി), ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ്ബാബു, അഡ്വ കെ രത്‌നകുമാരി, യു പി ശോഭ, അഡ്വ. ടി സരള, മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഫാരിഷ, വൈസ് പ്രസിഡൻറ് പി പി അബ്ദുൽഗഫൂർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വക്കത്താനം, ഇ വിജയൻ മാസ്റ്റർ, എസ് കെ ആബിദ, സി പി ഷിജു, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, തദ്ദേശ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി ജെ അരുൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് സതീഷ് ബാബു എന്നിവർ പങ്കെടുത്തു. 12 ഗ്രാമപഞ്ചായത്തുകൾ, നാല് ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽനിന്നുള്ള ജനപ്രതിനിധികൾ, ക്ഷണിക്കപ്പെട്ട മറ്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന്, ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീമിഷൻ 25ാം വാർഷികാഘോഷവും നടന്നു.


A permanent solution to the salt water problem is needed: Coastal Gram Sabha

Next TV

Related Stories
മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

Jul 2, 2022 11:20 AM

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക...

Read More >>
ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

Jul 2, 2022 11:05 AM

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന്...

Read More >>
എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

Jul 2, 2022 10:49 AM

എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ...

Read More >>
ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

Jul 2, 2022 10:36 AM

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക...

Read More >>
ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

Jul 2, 2022 10:23 AM

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍....

Read More >>
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

Jul 2, 2022 09:53 AM

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന...

Read More >>
Top Stories