---
title: "ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം നിർവ്വഹിച്ചു"
english_title: "Donated the keys to the completed houses under the Life Housing Scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43344/donated-the-keys-to-the-completed-houses-under-the-life-housing-scheme"
published_at: "2022-05-17T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283aa0a1e227_Picsart_22-05-17_19-27-18-658.jpg"
keywords: []
---

# ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം നിർവ്വഹിച്ചു

> **Lead Summary:** **പടിയൂർ : **കേരള സർക്കാറിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം നിർവ്വഹിച്ചു. പടിയൂർ കല്യാട് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. കല്യൂവയൽ വാർഡിലെ ചിരൂട്ടി - ക്ക് താക്കോൽ കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.

## Article Content

**പടിയൂർ : **കേരള സർക്കാറിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം നിർവ്വഹിച്ചു. പടിയൂർ കല്യാട് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. കല്യൂവയൽ വാർഡിലെ ചിരൂട്ടി - ക്ക് താക്കോൽ കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.

16 വീടുകളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. കെ.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. മെമ്പർമാരായ കെ.രാകേഷ് , സിബി കെ. സി,കെ.രാജീവ്, ആർ. രാജൻ , വി.ഇ.ഒ. തസ്നീം എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. തങ്കമണി അദ്ധ്യക്ഷയായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43344/donated-the-keys-to-the-completed-houses-under-the-life-housing-scheme)