കൊട്ടിയൂർ: സേവഭാരതിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങൾക്കായി അന്നദാനത്തിന് തുടക്കമായി. ഇത് പതിനഞ്ചാമത്തെ വർഷമാണ് സേവഭാരതി വൈശാഖ മഹോത്സവത്തിൽ എത്തുന്ന ഭക്തജനങ്ങൾക്കായി അന്നദാനമൊരുക്കുന്നത്. ഉത്സവം അവസാനിക്കുന്ന കലശാട്ട നാൾ വരെ അന്നദാനം തുടരും.
കൊട്ടിയൂർ അമ്പലക്കുന്ന് റോഡിൽ നടക്കുന്ന അന്നദാന വിതരണം ടി.പി. ഗോപിനാഥിന്റെ അധ്യക്ഷതയിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടകം ഉദ്ഘാടനം ചെയ്തു. ടി.പി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ആർ എസ് എസ് പ്രാന്ത സംഘ ചാലക് അഡ്വ. കെ.കെ. ബലറാം മുഖ്യഭാഷണം നടത്തി. കണ്ണൂർ വിഭാഗ് കാര്യ കാര്യ സദസ്യൻ കെ. സജീവൻ, പേരാവൂർ ഖണ്ഡ് ബൗദ്ധിക് പ്രമുഖ് വരുൺ മാസ്റ്റർ, പേരാവൂർ ഖണ്ഡ് സംഘചാലക് ജനാർദ്ദനൻ, സുജേഷ് പാലക്ക, ഇ.ആർ. ഗോകുൽ, എൻ.എസ്. സുബിൻ, അരുൺ എ. ഭരത് തുടങ്ങിയവർ പങ്കെടുത്തു.
Kottiyoor sevabharathi