---
title: "ഭക്ഷ്യധാന്യ സംഭരണ ശാല: സംസ്ഥാനതല ശിലാസ്ഥാപനം ഇന്ന്"
english_title: "Food Grain Storage: State Level Stone Foundation Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43396/food-grain-storage-state-level-stone-foundation-today"
published_at: "2022-05-18T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284535ac60c0_images (12).jpeg"
keywords: []
---

# ഭക്ഷ്യധാന്യ സംഭരണ ശാല: സംസ്ഥാനതല ശിലാസ്ഥാപനം ഇന്ന്

> **Lead Summary:** **കണ്ണൂർ: **സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന ഭക്ഷ്യധാന്യ സംഭരണ ശാലകളുടെ സംസ്ഥാനതല ശിലാസ്ഥാപനം മെയ് 18നു പയ്യന്നൂർ താലൂക്കിലെ പുല്ലുപ്പാറയിൽ നടക്കും. രാവിലെ 11 മണിക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ ശിലാസ്ഥാപനം നിർവഹിക്കും.

## Article Content

**കണ്ണൂർ: **സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന ഭക്ഷ്യധാന്യ സംഭരണ ശാലകളുടെ സംസ്ഥാനതല ശിലാസ്ഥാപനം മെയ് 18നു പയ്യന്നൂർ താലൂക്കിലെ പുല്ലുപ്പാറയിൽ നടക്കും. രാവിലെ 11 മണിക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ ശിലാസ്ഥാപനം നിർവഹിക്കും.

സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സുരക്ഷിതമായി സംഭരിക്കാനാണ് സംഭരണ ശാലകൾ നിർമിക്കുന്നത്. പുല്ലുപാറ പൊതുജന വായനശാല സൗജന്യമായി നൽകിയ 50 സെൻറ് സ്ഥലത്താണ് സംഭരണശാല നിർമ്മിക്കുന്നത്. ചടങ്ങിൽ ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43396/food-grain-storage-state-level-stone-foundation-today)