---
title: "സഞ്ചരിക്കുന്ന റേഷൻകട: ജില്ലാതല ഉദ്ഘാടനം ഇന്ന്"
english_title: "Mobile Ration Shop: District Level Inauguration Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43398/mobile-ration-shop-district-level-inauguration-today"
published_at: "2022-05-18T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628454aa2b92b_images (35).jpeg"
keywords: []
---

# സഞ്ചരിക്കുന്ന റേഷൻകട: ജില്ലാതല ഉദ്ഘാടനം ഇന്ന്

> **Lead Summary:** **കണ്ണൂർ : **ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗോത്രവർഗ കോളനികളിൽ ആരംഭിക്കുന്ന സഞ്ചരിക്കുന്ന റേഷൻകടകളുടെ ജില്ലാതല ഉദ്ഘാടനം ഇരിട്ടി കീഴ്പ്പള്ളിയിൽ മെയ് 18ന് നടക്കും. കീഴ്പ്പള്ളി 18ാം നമ്പർ റേഷൻ കട പരിസരത്ത് വൈകിട്ട് മൂന്നിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ ഉദ്ഘാടനം നിർവഹിക്കും.

## Article Content

**കണ്ണൂർ : **ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗോത്രവർഗ കോളനികളിൽ ആരംഭിക്കുന്ന സഞ്ചരിക്കുന്ന റേഷൻകടകളുടെ ജില്ലാതല ഉദ്ഘാടനം ഇരിട്ടി കീഴ്പ്പള്ളിയിൽ മെയ് 18ന് നടക്കും. കീഴ്പ്പള്ളി 18ാം നമ്പർ റേഷൻ കട പരിസരത്ത് വൈകിട്ട് മൂന്നിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ ഉദ്ഘാടനം നിർവഹിക്കും.

സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. യാത്രാസൗകര്യം കുറഞ്ഞ ഗോത്രവർഗ കോളനികളിലേക്ക് റേഷൻകടയിൽ നിന്നു ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾ നേരിട്ട് എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43398/mobile-ration-shop-district-level-inauguration-today)