---
title: "സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്"
english_title: "The counting of votes in the by-elections held yesterday in 42 local government wards of the state took place today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43402/the-counting-of-votes-in-the-by-elections-held-yesterday-in-42-local-government-wards-of-the-state-took-place-today"
published_at: "2022-05-18T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628458d45d84e_images (38).jpeg"
keywords: []
---

# സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും.

രാവിലെ പത്തുമണിയോടെ ഫലം അറിയാനാകും. ഫലം lsgelection.kerala.gov.in se TREND ല്‍ ലഭ്യമാകും.

12 ജില്ലകളില്‍ രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.42 വാര്‍ഡുകളിലായി 36,490 പുരുഷന്‍മാരും 41,144 സ്ത്രീകളും ഉള്‍പ്പെടെ ആകെ 77,634 വോട്ടര്‍മാരുണ്ടായിരുന്നു. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 78.24 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43402/the-counting-of-votes-in-the-by-elections-held-yesterday-in-42-local-government-wards-of-the-state-took-place-today)